HOME
DETAILS

കന്യാസ്ത്രീ പീഡനം: ബിഷപ്പിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി

  
backup
September 01 2018 | 18:09 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d

 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കി അന്വേഷണസംഘം. കൊച്ചി മേഖലാ ഐ.ജി വിജയ് സാക്കറെയും കോട്ടയം ജില്ലാ പൊലിസ് മേധാവി ഹരിശങ്കറും അന്വേഷണ പുരോഗതി വിലയിരുത്താനായി നാളെ ഉന്നതതല യോഗം ചേരുന്നുണ്ട്.
കേസിന്റെ അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം ബിഷപ്പിനെ കേരളത്തിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് പറഞ്ഞു.
തെളിവെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കുന്നതിന് മുന്നോടിയായി ബിഷപ്പിന്റെ മൊബൈല്‍ഫോണ്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കും. നാളത്തെ യോഗത്തിനു ശേഷമാകും കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കുക.
2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ വച്ചാണ് ബിഷപ്പ് ആദ്യമായി പീഡിപ്പിച്ചതെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍, മെയ് അഞ്ചിന് താന്‍ തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നത്.
അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബിഷപ്പിന്റ വാദം കളവാണെന്ന് മനസിലായത്. ഈ സംഭവത്തിന് ഒരുവര്‍ഷം മുമ്പ് 2013 ജനുവരിയിലാണ് ബിഷപ്പ് അവിടെ ചെന്നത്. ഈ പറഞ്ഞ കാലയളവില്‍ ബിഷപ്പ് തൊടുപുഴയില്‍ വന്നിട്ടില്ലെന്ന് മദര്‍ സുപ്പീരിയറും മൊഴി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago