HOME
DETAILS

വ്യവസ്ഥകള്‍ അതിരിടുന്ന ജീവിതം

  
backup
May 04 2019 | 20:05 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

പുസ്തകം വലിയൊരു വില്‍പ്പനച്ചരക്ക് എന്ന നിലയില്‍, ലോക വിപണിയുടെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന കുറേയേറെ വര്‍ഷങ്ങളാണ് കടന്നുപോയത്. വായനക്കാരുടെ താത്പര്യങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും അഭിരുചികള്‍ക്കനുസരിച്ചുള്ള ഏലിൃലകള്‍ സൃഷ്ടിച്ച് വിതരണം ചെയ്യുകയും ചെയ്ത, പ്രസാധകര്‍ വന്‍ വിജയമായി. സയന്‍സ് ഫിക്ഷന്‍ പോലെയുള്ള ബുക്കുകള്‍, യുവതലമുറയില്‍പ്പെട്ട വായനക്കാര്‍ക്ക്, ഒരു ബ്രാന്‍ഡ് അഡിക്ഷന്‍ പോലെയാകുന്ന വിധത്തില്‍ വിപണികള്‍ കൈയ്യടക്കി. പുതിയ പുതിയ പരീക്ഷണങ്ങള്‍ ഗ്രാഫിക് ഫിക്ഷന്റെ സാധ്യതകളെ വരെ വളരെ ഫലപ്രദമായി ഉപയോഗിക്കുകയും, കഴിഞ്ഞ നൊബേല്‍ പ്രൈസിനുവേണ്ടി (2018), സബ്‌റിന എന്ന ഗ്രാഫിക് നോവല്‍ ലോങ് ലിസ്റ്റ് ചെയ്യപ്പെടുന്നതില്‍ വരെ പുതിയ മാറ്റങ്ങള്‍ കാരണമാകുകയും ചെയ്തിരുന്നു എന്നത് 'റീഡേര്‍സ് പ്രിഫറന്‍സ്' എന്ന ഘടകത്തെ ആശ്രയിച്ചാണ് എന്നാണ് കരുതുന്നത്.
ഇത്തരം വലിയ മാറ്റങ്ങള്‍ നടക്കുമ്പോഴും ചുറ്റിലും നടക്കുന്ന ജീവിത യഥാര്‍ഥ്യങ്ങള്‍ക്കുനേരെ തുറന്ന് പിടിച്ച എഴുത്തുകള്‍, യാതൊരു ചട്ടക്കൂടിന്റെയും എഴുത്തു പരീക്ഷണങ്ങളുടെയും പിന്‍ബലമില്ലാതെ, വായനക്കാരിലേക്ക്, വളരെ എളുപ്പത്തില്‍ ഒഴുകി ചൊല്ലുന്ന പുസ്തകങ്ങളും ഉണ്ടായി. ഇത്തരം ഒരു കൃതിയാണ് ബീനയുടെ 'ഒസ്സാത്തി'.
ജാതി വ്യവസ്ഥകളുടെ അതിര്‍വരമ്പുകള്‍, മനുഷ്യബന്ധങ്ങള്‍ക്ക് വിലയിടുന്ന കാഴ്ചകള്‍ നമുക്ക് ചുറ്റും വിരളമല്ലെന്നിരിക്കെ, മുസ്‌ലിം സമുദായത്തിലെ ഒസ്സാന്‍ വിഭാഗത്തില്‍പ്പെട്ട സല്‍മയുടെ ജീവിതം, ഈ നോവലിലൂടെ നമ്മുടെ കണ്ണു നനയിക്കും. ചിലപ്പോഴെങ്കിലും സ്ത്രീയുടെ ശത്രു, സ്ത്രീ തന്നെയാണെന്ന് സമ്മതിക്കേണ്ട വിധം, സല്‍മയുടെ ജീവിതത്തിന് ഭാരം നിറച്ച് നല്‍കുന്നത് ഭര്‍ത്താവിന്റെ അമ്മയും ഉപ്പുമ്മയും ആണ്. സല്‍മയുടെ ഭര്‍ത്താവ്, അന്‍വറിന്റെ മരണം മദീനയില്‍ ആകസ്മികമായി സംഭവിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. പിന്നിടുള്ള അധ്യായങ്ങള്‍, ഒരു ഫഌഷ് ബാക്ക് മോഡലില്‍ പറഞ്ഞ് പുരോഗമിക്കുകയും, ക്രമേണ സല്‍മയുടെ ഇപ്പോഴത്തെ അവസ്ഥയിലേയ്ക്ക് പറഞ്ഞുവരികയും ചെയ്യുന്ന ഒരു കഥനശൈലിയാണ് ബീന സ്വീകരിച്ചിരിക്കുന്നത്. ഒസ്സാന്‍ കുടുംബത്തില്‍പ്പെട്ട സല്‍മയെ, ഉയര്‍ന്ന ജാതിയില്‍പ്പെട്ട അന്‍വര്‍ കണ്ടിഷ്ടപ്പെട്ട് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതു മുതല്‍, അന്‍വറിന്റെ മരണശേഷം രണ്ട് പെണ്‍കുഞ്ഞുങ്ങളുമായി, ഈ ലോകത്തില്‍ പൊരുതി ജീവിക്കാന്‍ ശ്രമിക്കുന്ന സല്‍മ വരെയാണ് ഈ നോവല്‍.
'ജീവിതത്തിന്റെ സാമൂഹികമായ പ്രസ്താവനയാണ് ഓരോ സര്‍ഗാത്മകമായ രചനയും' എന്ന് മുഖവരിയില്‍ പറഞ്ഞ് വയ്ക്കുന്ന എഴുത്തുകാരി, തന്റെ കൃതിയോട് നൂറ് ശതമാനവും കൂറ് പുലര്‍ത്തിയിരിക്കുന്നു എന്ന് പറയാം.
കാഞ്ഞങ്ങാട് സ്വദേശിയായ, ബീന ഇപ്പോള്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപികയായി ജോലി ചെയ്യുന്നു. 'തീരെ ചെറിയ ചിലര്‍ ജീവിച്ചതിന്റെ മുദ്രകള്‍' ആണ് ആദ്യ നോവല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago