HOME
DETAILS

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

  
backup
September 01 2018 | 19:09 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-24

 

കല്ലമ്പലം: കേരളത്തെ പ്രളയ ദുരന്തം ബാധിച്ച ദിവസം മുതല്‍ തന്നെ ഒരു ദിവസം പോലും വിശ്രമിക്കാതെ കടുവയില്‍ ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തകരും സമാനതകളില്ലാത്ത പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളാണ് നടത്തി വരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി നല്‍കിയാണ് കടുവയില്‍ ട്രസ്റ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് ട്രസ്റ്റിന്റെ കീഴിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റുകള്‍, വിവിധ സ്ഥാപനങ്ങളിലെ ക്ലബുകള്‍, സമാജങ്ങള്‍ തുടങ്ങിയവ വഴിയും മൂന്ന് ലക്ഷത്തോളം രൂപ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ട്രസ്റ്റിന് കീഴിലെ പതിനഞ്ച് സ്ഥാപനങ്ങളിലും ഓണാഘോഷം, ബക്രീദ് ആഘോഷം തുടങ്ങിയവ മാറ്റിവച്ച് അതിലേക്ക് ചെലവഴിക്കേണ്ട തുക മുഴുവന്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഓണം, ബക്രീദ് ദിവസങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കെ.ടി.സി.ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മുപ്പത്തി ഒന്നംഗ പ്രളയ ദുരിതാശ്വാസ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടുവയില്‍ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കെ.ടി.സി.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമാഹരിച്ച ഏഴ് ലോഡ് നിത്യോപയോഗ സാധനങ്ങള്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അന്‍പതോളം ദുരിതാശ്വാസ ക്യാംപുകളില്‍ നേരിട്ട് വിതരണം ചെയ്തു. കടുവയില്‍ ട്രസ്റ്റ് കമ്മിറ്റി നേരിട്ട് സമാഹരിച്ച പഠനോപകരണങ്ങളും, നിത്യോപയോഗ സാധനങ്ങളും, വസ്ത്രങ്ങളും, ഭക്ഷണ സാമഗ്രികളുമെല്ലാം ആലപ്പുഴ ജില്ലാ ഭരണകൂടത്തെ നേരിട്ട് ഏല്‍പ്പിച്ചു. കെ.ടി.സി.ടി ആശുപത്രിയില്‍ നിന്നും രണ്ട് ദിവസങ്ങളിലായി ഒന്നര ലക്ഷം രൂപയുടെ മരുന്നുകളും രണ്ട് ലോഡും നിത്യോപയോഗ സാധനങ്ങളും തിരുവല്ല, ചെങ്ങന്നൂര്‍ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കുകയും പത്തോളം ഡോക്ടര്‍മാരും നഴ്‌സിംഗ് സ്റ്റാഫുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവരും ആംബുലന്‍സ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ രണ്ടു ദിവസം സൗജന്യ മെഡിക്കല്‍ ക്യാംപും സൗജന്യ മരുന്നു വിതരണവും സംഘടിപ്പിക്കുകയും ചെയ്തു.
കെ.ടി.സി.ടി സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥികളും, ജീവനക്കാരും, കെ.ടി.സി.ടി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ മരുന്നുവിതരണവും പകര്‍ച്ചപ്പനി പ്രതിരോധ ക്ലാസുകളും, ലഘുലേഖ വിതരണവും നടത്തി.
കെ.ടി.സി.ടി ആശുപത്രി, കെ.ടി.സി.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെ.ടി.സി.ടി കോളജുകള്‍ എന്നീ സ്ഥാപനങ്ങളും കടുവാപ്പള്ളിയ്‌ക്കൊപ്പം അവശ്യസാധനങ്ങളുടെ സംഭരണ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു. രണ്ടു കോടിയോളം രൂപയുടെ എണ്ണൂറ് ടണ്‍ അവശ്യവസ്തുക്കളും, മരുന്നുകളും, നിത്യോപയോഗ സാധനങ്ങളും സമാഹരിച്ച് വിതരണം ചെയ്തു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.ടി.സി.ടിയുടെ കീഴില്‍ മുപ്പത്തി ഒന്നംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തിട്ടുമുണ്ട്. ട്രസ്റ്റിന്റെ അടുത്ത ലക്ഷ്യം വിദ്യാര്‍ഥികള്‍ക്ക് ബുക്കുകള്‍, യൂനിഫോമുകള്‍, മറ്റ് പഠന സാമഗ്രികള്‍ എന്നിവ എല്ലാ സ്ഥാപനങ്ങള്‍ വഴിയും ശേഖരിച്ച് വിതരണം ചെയ്യുകയാണെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ സമയ നേതൃത്വം നല്‍കിയ ട്രസ്റ്റ് പ്രസിഡന്റ് ഇ. ഫസലുദ്ദിന്‍, ജനറല്‍ സെക്രട്ടറി എ. എം.എ റഹിം, ചെയര്‍മാന്‍ പി.ജെ നഹാസ്, കണ്‍വീനര്‍ എം.എസ് ഷെഫീര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago