HOME
DETAILS
MAL
കോടതിയലക്ഷ്യ കേസില്‍ പുനഃപരിശോധനാ ഹരജിയുമായി പ്രശാന്ത് ഭൂഷണ്
backup
September 14 2020 | 19:09 PM
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ഒരു രൂപ പിഴ വിധിച്ചതിനെതിരേ പുനപരിശോധനാ ഹരജിയുമായി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. പിഴ അടച്ചതിനര്ഥം കേസില്‍ നിന്ന് പിന്‍മാറിയെന്നല്ലെന്നും പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. കോടതിയലക്ഷ്യ കേസുകളില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യക്കേസുകളില് ശിക്ഷ ലഭിക്കുന്നവര്‍ക്ക് അപ്പീലിന് അവകാശമുണ്ടെന്നും ഇതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണെതിരേ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."