പുകയിലയുടെ പേരില്‍ പൊലിസ് പീഡിപ്പിക്കുന്നുവെന്ന് ഏകോപന സമിതി
കല്‍പ്പറ്റ: പുകയില ഉല്‍പന്നങ്ങളില്‍ കവറിന് പുറത്ത് 85 ശതമാനം സ്ഥലത്ത് കേന്ദ്ര നിയമപ്രകാരമുള്ള മുന്നറിയിപ്പ് ചേര്‍ക്കണമെന്ന ചട്ടത്തിന്റെ പേരില്‍ പൊലിസ് വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു.
ചട്ടപ്രകാരമല്ലാതെ പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കെതിരേയോ മൊത്ത വിതരണക്കാര്‍ക്കെതിരേയോ ആണ് കേസെടുക്കേണ്ടത്. എന്നാല്‍ ഇവ മാറ്റി നിര്‍ത്തി കേരളത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതിന്റെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ല. പുകയില ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ യാതൊരു തരത്തിലുമുള്ള മുന്നറിയിപ്പും സൂചനകളും കൊടുക്കാതെ സംസ്ഥാന പൊലിസ് മേധാവിയുടെ വാക്കാലുള്ള നിര്‍ദേശത്താല്‍ കേന്ദ്ര കോപറ്റ് നിയമം ലംഘിച്ചു എന്നു പറഞ്ഞ് ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുന്ന പൊലിസ് നടപടി നിഴലിനോട് യുദ്ധം ചെയ്യുന്നതിന് സമാനമാണ്.
പുകയില പായ്കറ്റുകളില്‍ മുന്നറിയിപ്പുകള്‍ ചേര്‍ക്കുന്നത് വ്യാപാരികളുടെ ഉത്തരവാദിത്വം അല്ല. അത് നിര്‍മ്മിക്കുന്ന കമ്പനിയുടെ ബാധ്യതയാണ്. അതിനാല്‍ ആദ്യം നടപടി സ്വീകരിക്കേണ്ടത് കമ്പനിക്കെതിരെ എന്നതാണ് സാമാന്യ മര്യാദ.
കോപ്ട നിയമം ലംഘിച്ചു എന്നു പറഞ്ഞ് പുകയില ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വച്ച വ്യാപാരികളുടെ പേരിലെടുത്ത കേസുകള്‍ പൊലിസ് പിന്‍വലിക്കണം. അല്ലെങ്കില്‍ സംഘടന നിയമപരമായി നേരിടും. പുകയില ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും വില്‍പനയും നിരോധിക്കുന്നതിന് വ്യാപാരി സമൂഹം എതിരല്ല.
എന്നാല്‍ ഇതിന്റെ പേരില്‍ വ്യാപാര സ്വാതന്ത്ര്യത്തെ നിയമപാലകര്‍ തന്നെ ഹനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ്, കെ കുഞ്ഞിരായിന്‍ ഹാജി, കെ ഉസ്മാന്‍, ഇ ഹൈദ്രു, നൗഷാദ് കാക്കവയല്‍, കെ.ടി ഇസ്മയില്‍, പി.വി മഹേഷ്, ജോജിന്‍ ടി ജോയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."