കാലവര്‍ഷം: തകര്‍ന്ന കൃഷിക്കുള്ള നഷ്ടപരിഹാരം ഉടനെ വേണമെന്ന്
ചങ്ങനാശേരി: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ തകര്‍ന്ന കൃഷിക്ക് നല്‍കുന്ന ധനസഹായം പരിമിതമാക്കാതെ ഉടനെ വേണമെന്ന് കര്‍ഷകര്‍. കൂടാതെ ഭൂമി കൃഷി യോഗ്യമല്ലാത്ത വിധം നശിക്കുകയും ടെയ്തിട്ടുണ്ട്. ഇതിനായുള്ള കര്‍ഷക ധനസഹായം വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ഇതിനിടെ കാലവര്‍ഷക്കെടുതികളില്‍ കൃഷിഭൂമിയും വിളകളും നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കുന്നതിനുള്ള നടപടികള്‍ കൃഷി വകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.
വിളനാശം സംഭവിച്ച സ്ഥലങ്ങള്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നിന്നുള്ള ഉദ്ദ്യോഗസ്ഥര്‍ കണ്ട് റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍ വ്യാപകമായ തോതില്‍ കൃഷിനാശമുണ്ടായതിനാല്‍ നിലവില്‍ ഉള്ള ഉദ്ദ്യോഗസ്ഥരുടെ എണ്ണം പ്രാഥമിക വിവരശേഖരണത്തിന് മതിയാകുകയില്ല. അടുത്ത മാസം ഏഴോടെ വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."