HOME
DETAILS

കരളലിയാതെ കേരള സര്‍വ്വകലാശാല; പി.ജി വിദ്യാര്‍ഥികളുടെ പരീക്ഷ മാറ്റിയില്ല

  
backup
September 02 2018 | 20:09 PM

%e0%b4%95%e0%b4%b0%e0%b4%b3%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%95%e0%b4%b2

 

തിരുവനന്തപുരം: സാധാരണ ജീവിതത്തിലേക്ക് ഇനിയും മടങ്ങിയെത്തിയിട്ടില്ലാത്ത, പ്രളയ ബാധിത മേഖലകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി കേരള സര്‍വ്വകലാശാല. പി.ജി വിദ്യാര്‍ഥികളുടെ പരീക്ഷ മുന്‍നിശ്ചയപ്രകാരം നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാളെയും ആറാം തീയതിയിലുമായി നടക്കുന്ന പരീക്ഷകള്‍ക്ക് ഹാജരാവാന്‍ കഴിയാത്ത അവസ്ഥയാണ് പ്രളയബാധിത പ്രദേശത്തെ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കുമുള്ളത്. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും പി.എസ്.സിയും ഹയര്‍ സെക്കന്‍ഡറി ഹൈസ്‌ക്കൂള്‍ പരീക്ഷകളും മാറ്റിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇത് അട്ടിമറിച്ചുകൊണ്ടാണ് സര്‍വകലാശാല തീരുമാനമെടുത്തത്.
ചെങ്ങന്നൂരില്‍ തന്നെ നാല് കോളജുകള്‍ കേരള സര്‍വകലാശാലയുടെ കീഴിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടെ പഠിക്കുന്ന പല വിദ്യാര്‍ഥികളും ഇനിയും സാധാരണ ജീവിതത്തിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ബിരുദതലം വരെയുള്ള പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചെങ്കിലും പൊഫഷനല്‍ കോഴ്‌സ്, പി.ജി എന്നീ തലങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. നേരത്തേ പി.ജി കോഴ്‌സുകളുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പി.ജി വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പി.ജി കോഴ്‌സുകളില്‍ 90 ദിവസം അധ്യയനം നടന്നിട്ടില്ലെന്നും ആകെ ഒരു മാസം മാത്രമാണ് നടന്നിട്ടുള്ളതെന്നും അതുകൊണ്ട് പരീക്ഷ നീട്ടിവെയ്ക്കണമെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ വാദം.
ആദ്യം വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം കോടതിയില്‍ നിന്നുമുണ്ടായെങ്കിലും പിന്നീട് അപ്പീലിലൂടെ സര്‍വകശാലയ്ക്ക് അനുകൂലമായി അന്തിമവിധി വന്നിരുന്നു. ഇത് നടപ്പാക്കാനുള്ള സിന്‍ഡിക്കേറ്റിലെ ചിലരുടെ വാശിയാണ് പ്രളയത്തിന് ശേഷം ധൃതി പിടിച്ചുള്ള പരീക്ഷാ നടത്തിപ്പെന്നും സര്‍വ്വകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago