നിലം നികത്താന്‍ വ്യാജ ഉത്തരവ്: വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: എറണാകുളത്തെ ചൂര്‍ണിക്കരയിലെ നിലം നികത്താന്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കി മാറ്റാന്‍ അനുമതി നല്‍കുന്ന വ്യാജ ഉത്തരവിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
തൃശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരില്‍ എറണാകുളം ചൂര്‍ണിക്കരയിലുള്ള 25 സെന്റ് സ്ഥലം തരം മാറ്റുന്നതിന് വേണ്ടിയാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. സംശയം തോന്നിയ ചൂര്‍ണിക്കര വില്ലേജ് ഓഫിസര്‍ ലാന്‍ഡ് റവന്യു കമ്മിഷണറേറ്റുമായി ബന്ധപ്പെടുകയും രേഖ വ്യാജമാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കമ്മിഷണറോടും ആര്‍.ഡി.ഒയോടും ഇക്കാര്യം അന്വേഷിക്കാനും പൊലിസില്‍ പരാതി നല്‍കാനും റവന്യുമന്ത്രി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ യു.വി.ജോസ് തിരുവനന്തപുരം മ്യൂസിയം പൊലിസില്‍ പരാതിയും നല്‍കി.
ചൂര്‍ണിക്കരയില്‍ വ്യാജരേഖചമച്ച് നിലം നികത്താനുള്ള നീക്കം നടന്നതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുന്നതിന് റവന്യു സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുെണ്ടന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട സമാനമായ സംഭവങ്ങള്‍ വേറെയും നടന്നിട്ടുേണ്ടാ എന്നുകൂടി പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നുള്ളതു കൊണ്ടാണ് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുന്നത്തുനാട് വില്ലേജില്‍ നിലം നികത്തല്‍ പരാതിയുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തിന് എതിരായ ഉത്തരവ് ഉണ്ടോയെന്ന് പരിശോധന നടക്കുകയാണ്. 2008 ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം അനുസരിച്ചേ നിലം നികത്തല്‍ അനുമതി നല്‍കുകയുള്ളു. ഈ പരാതിയുമായി ബന്ധപ്പട്ടഫയലുകള്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."