ദമ്പതികളെ മുറിയില്‍ അടച്ചുപൂട്ടി തീ കൊളുത്തി
അഹമ്മദ് നഗര്‍: അന്യജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതില്‍ രോഷാകുലനായ പിതാവ് മകളെ തീ കൊളുത്തി കൊലപ്പെടുത്തി. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്.
മംഗേഷ് ചന്ദ്രകാന്ത് റാണാസിങ്(23), ഭാര്യ രുക്മിണി രാമ ഭരതീയ(23) എന്നിവര്‍ക്കെതിരേയാണ് യുവതിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊടുംപാതകം ചെയ്തത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് രാജ്യത്തെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ പുനെയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
നിര്‍മാണ ജോലിക്കാരനായ റാണാ സിങും രുക്മിണിയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. യുവതിയുടെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. കഴിഞ്ഞ 28ന് ബന്ധുക്കളെ കാണാനായി നാഗോജിലെ ഗ്രാമത്തിലെത്തിയതായിരുന്നു യുവതി. തുടര്‍ന്ന് മെയ് ഒന്നിന് ഭാര്യയെ കൂട്ടിക്കൊണ്ടുവരാനായി ഭര്‍ത്താവ് റാണാ സിങും ഭാര്യവീട്ടിലെത്തി.
എന്നാല്‍ ദമ്പതികളെ വീട്ടില്‍ അടച്ചുപൂട്ടിയ ശേഷം യുവതിയുടെ പിതാവ് രാമ ഭാരതീയ, അമ്മാവന്മാരായ സുരേന്ദ്രകുമാര്‍, ഗ്യാന്‍ശ്യാം റാണേജ് എന്നിവര്‍ ചേര്‍ന്ന് തീകൊളുത്തുകയായിരുന്നു.
ദമ്പതികളുടെ കരച്ചില് കേട്ട അയല്‍വാസികളാണ് പൊലിസില്‍ വിവരം അറിയിച്ചത്. തീ കൊളുത്തിയ ശേഷം യുവതിയുടെ പിതാവും അമ്മാവന്മാരും രക്ഷപ്പെട്ടു.
ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നു. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."