അഭിഭാഷകര്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ പ്രമുഖ അഭിഭാഷകര്‍ ഗൂഢാലോചന നടത്തിയെന്നും അവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെടുന്ന ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി.
അഭിഭാഷകരായ പ്രശാന്ത് ഭൂഷന്‍, കാമിനി ജയ്്‌സ്വാള്‍, ഇന്ദിരാ ജയ്‌സിങ്, വൃന്ദാ ഗ്രോവര്‍, ശാന്തിഭൂഷന്‍, നീനാ ഗുപ്ത, ദുഷ്യന്ദ് ദവെ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസിനെതിരേ ആരോപണമുന്നയിക്കാന്‍ യുവതിക്ക് പരാതി എഴുതി നല്‍കിയത് പ്രശാന്ത് ഭൂഷണും മറ്റു അഭിഭാഷകരുമാണെന്നാണ് ശര്‍മയുടെ ആരോപണം. ഇവര്‍ക്കെതിരേ സി.ബി.ഐ അന്വേഷണം നടത്തുകയും പ്രാക്ടീസ് ചെയ്യുന്നത് വിലക്കുകയും വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഇന്നലെ ജസ്റ്റിസ് എസ്.എ ബോബ്്‌ദെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് മുമ്പാകെ ഹരജിക്കാരന്‍ വിഷയം ഉന്നയിക്കുകയും കോടതി കേള്‍ക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു.
അടിസ്ഥാനമില്ലാത്ത ഹരജികളുമായി തുടര്‍ച്ചയായി കോടതിയിലെത്തിയതിന് ശര്‍മയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ കോടതി 50,000 രൂപ പിഴയിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."