ഇനിയും കൂടണയാന്‍ കഴിയാതെ...
ചേര്‍ത്തല : കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാംപില്‍നിന്ന് വീടുകളിലേയ്ക്ക് പോയവര്‍ വീണ്ടും ക്യാംപുകളിലേക്ക് എത്തുന്നു. വെള്ളം ഇനിയും ഇറങ്ങാത്ത സാഹചര്യത്തിലാണ് തിരികെയെത്തിയത്. ആലപ്പുഴയിലെ സ്കൂളുകളില്‍ കഴിഞ്ഞവരും കിടിക്കാനിടമില്ലാതെ നട്ടംതിരിയുകയാണ്. 2000 ത്തോളം പേരാണ് നിലവില്‍ ക്യാംപിലുള്ളത്. വെള്ളം ഇറങ്ങാത്തതുമൂലം പലര്‍ക്കും വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ചേര്‍ത്തല താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ഏക ദുരിതാശ്വാസ ക്യാംപ് ഇവിടെയാണ്.കൈനകരി, ചമ്പക്കുളം, വെളിയനാട് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ക്യാംപ് അംഗങ്ങളില്‍ ഭൂരിഭാഗവും. ആലപ്പുഴ എസ്.ഡി.വി സ്കൂളില്‍ നിന്ന് 600ഓളം പേരാണ് തിങ്കളാഴ്ച ക്യാംപിലെത്തിയത്. ക്യാംപില്‍ പുതിയതായി എത്തിയ മുഴുവന്‍ പേര്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്തു. സ്ത്രീകള്‍ക്ക് സാരി, നൈറ്റി, പുതപ്പ്, അടിവസ്ത്രങ്ങള്‍, പുരുഷന്മാര്ക്ക് ഡബിള്‍ മുണ്ട്, ഷര്‍ട്ട്, കൈലി, തുകര്‍ത്ത് എന്നിവയാണ് നല്‍കിയത്. ആയിരത്തോളം പേര്‍ക്കാണ് തിങ്കളാഴ്ച മാത്രം വസ്ത്രങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞ 16നാണ് കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശന്റെ മുഖ്യസംഘാടനത്തില്‍ ക്യാംപ് ആരംഭിച്ചത്. കുട്ടനാട്ടില്‍ നിന്നുള്ള ആറായിരത്തോളം പേരാണ് ക്യാംപില്‍ ഉണ്ടായിരുന്നത്. ദിവസവും അഞ്ച് നേരം ഭക്ഷണം നല്കുന്നുയെന്നതാണ് ക്യാംപിന്റെ സവിശേഷത.
ചിട്ടയോടും അച്ചടക്കത്തോടും സംഘടിച്ച കണിച്ചുകുളങ്ങര ക്യാംപ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ക്യാംപെന്ന പേര് ഇതിനികം നേടിയിരുന്നു. തിരുവോണത്തിന് 15,000 പേര്‍ക്കാണ് ഓണസദ്യ വിളമ്പിയത്. എല്ലാവര്ക്കും ഓണക്കോടിയും കൈനീട്ടവും നല്‍കിയിരുന്നു. എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലുള്ള യൂനിയനുകളും ശാഖകളും പോഷക സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും നല്കിയ സഹായമാണ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."