ഫ്‌ളാസ്‌കിലും സ്പീക്കറിലും പ്രത്യേക അറകളുണ്ടാക്കി സ്വര്‍ണക്കടത്ത്
കാസര്‍കോട്: ദുബൈയില്‍നിന്നു കാസര്‍കോട്ടെത്തിയ യാത്രക്കാരനില്‍നിന്നു 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാസര്‍ക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് കാസര്‍കോട് ടൗണ്‍ പൊലിസ് 1.200 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്.
സംഭവത്തില്‍ നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ് (29), വിദ്യാനഗര്‍ ചാല സ്വദേശി ഷബീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ദുബൈയില്‍നിന്നു മംഗളൂരു വിമാനത്താവളംവഴി നാട്ടിലെത്തിയ അബ്ദുല്‍ സഅദ് കാറില്‍ വീട്ടിലേക്കു പോകുന്നതിനിടെയാണ് ഷബീറിനു സ്വര്‍ണം കൈമാറിയത്.
കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത്കുമാര്‍, അഡീഷനല്‍ എസ്.ഐമാരായ ബാവിഷ്, ബാലകൃഷ്ണന്‍, എ.എസ്.ഐ ബൈജു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ കിഷോര്‍, ചെറിയാന്‍, രൂപേഷ്, രജനീഷ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."