പൊലിസ് പ്രവര്‍ത്തനങ്ങളെല്ലാം ഇനി കാമറക്കണ്ണില്‍
സ്വന്തം ലേഖകന്‍
മുക്കം: പൊലിസ് സേനയുടെ പ്രവര്‍ത്തനങ്ങളെല്ലാം കാമറയില്‍ പകര്‍ത്താന്‍ പൊലിസ് മേധാവിയുടെ നിര്‍ദേശം. ഇതിന് പെരുമാറ്റച്ചം ഡി.ജി.പി പുറത്തിറക്കി. ദുരന്തനിവാരണം, കുറ്റാന്വേഷണം, ഗതാഗതം, ക്രമസമാധാനപാലനം, സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍, പൊലിസും പൊതുജനവും നടത്തുന്ന അഭ്യാസങ്ങളും പ്രകടനങ്ങളും, വയോജനങ്ങളെ രക്ഷിക്കല്‍, കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ കയറ്റല്‍ തുടങ്ങിയ വ്യക്തിഗത സേവനങ്ങള്‍, പൊലിസ് നടപടിക്കു ശേഷമുള്ള പൊതുജന പെരുമാറ്റം, അവരില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതിന്റെ ചിത്രങ്ങള്‍, ഇടപെടലുകള്‍ ഉണ്ടാകുന്ന അസാധാരണ സന്ദര്‍ഭങ്ങള്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായും പകര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വെള്ളപ്പൊക്ക ദുരന്തങ്ങളിലെ പൊലിസ് സേവനങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ധേശം അനുസരിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ അവസരത്തില്‍ വേണ്ട ചിത്രങ്ങളും വീഡിയോകളും ഇല്ലാത്ത കാരണത്താല്‍ കൃത്യമായി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് സേനയില്‍ പുതിയ നയം നടപ്പാക്കുന്നത്.
ഒപ്പം പ്രൊഫഷനല്‍ രേഖകള്‍ സൂക്ഷിക്കുന്നതിനും കേസ് പഠനം, പരിശീലന വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാനും പൊതു ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാനും ഇത്തരം ചിത്രങ്ങള്‍ സഹായകമാകും. ഇതിന്റെ ഭാഗമായി യൂനിറ്റ് മേധാവിമാര്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് ചിത്രങ്ങളഅളെടുക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ കണ്ടത്തി പരിശീലനം നല്‍കും. പ്രൊഫഷനല്‍ വൈവിധ്യമുള്ള വ്യക്തികളുടെ അഭാവത്തില്‍ പുറത്തുനിന്ന് ഫോട്ടോഗ്രാഫര്‍മാരെ ചിത്രങ്ങളെടുക്കാന്‍ നിയോഗിക്കും. വിവിധ സ്റ്റേഷനുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ വീഡിയോ കാമറകളും പ്രയോജനപ്പെടുത്തും. യൂനിറ്റ് മേധാവിമാരുടെയും ജില്ലാ പൊലിസ് മേധാവിമാരുടെയും നേതൃത്വത്തിലാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുക. ഒരു കോപ്പി സോഷ്യല്‍ മീഡിയ സെല്ലിനും ഡയറക്ടര്‍ക്കും നല്‍കും. ഭരണവിഭാഗം ഐ.ജിക്കാണ് ഫോട്ടോഗ്രാഫി നയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."