HOME
DETAILS

പോഷണമാണ് പോഷകം

  
backup
September 03 2018 | 01:09 AM

%e0%b4%aa%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b7%e0%b4%95%e0%b4%82

 

ഒരു രാജ്യത്തിന്റെ വികസന നിലവാരം വിലയിരുത്തുന്ന തിനുള്ള രണ്ടു സുപ്രധാന സൂചകങ്ങളാണ് കുട്ടികളിലുള്ള പോഷകാഹാരക്കുറവും വളര്‍ച്ചാ മുരടിപ്പും. ഗര്‍ഭധാരണത്തിനു ശേഷമുള്ള ആദ്യ ആയിരം ദിവസങ്ങളിലാണ് ഒട്ടു മിക്ക കുട്ടികളിലും വളര്‍ച്ചാ മുരടിപ്പ് ഉണ്ടാകുന്നത്. കേരളത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളില്‍ 18.5 പേര്‍ തൂക്കക്കുറവും 19.4 പേര്‍ വളര്‍ച്ചാ മുരടിപ്പും ഉള്ളവരാണ്.
പോഷകങ്ങളുടെ കുറവ് നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പോഷകാഹാരക്കുറവ്, ഒരു'നിശബ്ദ' അത്യാഹിതം എന്ന നിലയില്‍, ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നു. ഇന്ത്യ നേരിടുന്ന ഈ പ്രതിസന്ധിയുടെ വലിപ്പവും തീവ്രതയും വെളിപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്.
വികസ്വര ലോകത്തിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള ഏകദേശം 19.5 കോടി കുട്ടികളില്‍ മുരടിപ്പ് (പ്രായത്തിനുസരിച്ച് ഉയരം ഇല്ലാത്ത അവസ്ഥ) അനുഭവപ്പെടുന്നുണ്ടണ്ട്. ഇതില്‍ ഏകദേശം 6.1 കോടി കുട്ടികള്‍ ഏറ്റവും അധികം ഇന്ത്യയിലാണ്. ബലക്ഷയം (ഉയരത്തിനുസരിച്ച് ഭാരമില്ലാത്ത അവസ്ഥ) വികസ്വര ലോകത്തിലെ അഞ്ച് വയസില്‍ താഴെയുള്ള ഏകദേശം7.1 കോടി കുട്ടികളെ ബാധിച്ചിട്ടുണ്ടണ്ട്. ഇതില്‍ 2.5 കോടിയും ഇന്ത്യയിലെ കുട്ടികളാണ്. വികസ്വര രാജ്യങ്ങളിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 12.9 കോടിയോളം കുട്ടികളില്‍ ഭാരക്കുറവ്, പ്രായത്തിനനുസരിച്ച് ഭാരം ഇല്ലാത്ത അവസ്ഥയും മുരടിപ്പും ബലക്ഷയവും കൂടി ചേര്‍ന്ന സങ്കീര്‍ണമായ അവസ്ഥ അനുഭവപ്പെടുന്നു. ഇതിലും ഏകദേശം 5.4 കോടി കുട്ടികള്‍ ഇന്ത്യയിലാണുള്ളത്.

 

ഐക്യൂവിലുണ്ടാകുന്ന കുറവ്

പോഷകങ്ങള്‍ ലഭിക്കാതിരുന്നാല്‍ കുട്ടികളില്‍ ബുദ്ധിയുടെ അളവ് (ഐക്യു)10 മുതല്‍ 15 പോയിന്റ് വരെ കുറയുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.12 മുതല്‍ 36 മാസങ്ങള്‍ക്കുള്ളിലെ വളര്‍ച്ചാമുരടിപ്പ് കുട്ടികളെ പഠനത്തില്‍ പിന്നോട്ടാക്കുന്നു എന്നും ഗവേഷകര്‍ സമര്‍ഥിച്ചിട്ടുണ്ട്.

 

വരുമാന നഷ്ടം

വളര്‍ച്ചാ മുരടിപ്പുണ്ടാകുന്ന കുട്ടികള്‍ വലുതാകുമ്പോള്‍ അവരുടെ വരുമാനത്തില്‍ 22 ശതമാനം നഷ്ടമുള്ളവരാകും. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജി.ഡി.പി) ആറോളം നഷ്ടമുണ്ടാക്കാന്‍ വളര്‍ച്ചാമുരടിപ്പ് കാരണമാകാറുണ്ട്.

 

ചില തെറ്റിദ്ധാരണകള്‍

ദാരിദ്ര്യവും ഭക്ഷണമില്ലായ്മയുമാണ് പോഷകാഹാരക്കുറവിന്റെ മൂലകാരണമെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ ക്ഷാമത്തിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലുമൊഴികെ ദാരിദ്ര്യവും ഭക്ഷണമില്ലായ്മയും ഇതിന്റെ മുഖ്യ കാരണങ്ങളാകുന്നില്ലെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിന് ആഹാര ലഭ്യതയുണ്ടെങ്കിലും മുലയൂട്ടല്‍, പോഷകാഹാരം നല്‍കല്‍, കുഞ്ഞിനെ പരിപാലിക്കല്‍ എന്നിവയിലെ വീഴ്ചകള്‍, ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാതിരിക്കല്‍, ശുദ്ധജല ലഭ്യതയുടെ അപര്യാപ്ത, വൃത്തിഹീന പരിസരപ്രദേശം എന്നിവ പോഷകാഹാരക്കുറവിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വേണ്ടത്ര ഭക്ഷ്യലഭ്യത ഉള്ള പ്രദേശങ്ങളിലും കുടുംബങ്ങളിലും വരെ ഉയര്‍ന്ന തോതില്‍ പോഷക ന്യൂനത ഉണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഠന സൂചികകളും വ്യക്തമാക്കുന്നു. സാമ്പത്തിക വികസനത്തിലൂടെയും ദാരിദ്ര്യ നിര്‍മാജനത്തിലൂടെയും മാത്രമെ പോഷകാഹാരക്കുറവ് പരിഹരിക്കാനാവൂ എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ.
സാമ്പത്തിക വികസനം പോഷക നിലമെച്ചപ്പെടുത്തുമെങ്കിലും മുലയൂട്ടല്‍, കുഞ്ഞുങ്ങളുടെ മികച്ച പരിപാലനം, ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കല്‍, ശുദ്ധജലം, ശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ വിപത്ത് തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം. 1982 മുതലാണ് ഇന്ത്യയില്‍ ദേശീയ പോഷകാഹാരവാരാചരണം തുടങ്ങിയത്.


കുട്ടികളുടെ മരണനിരക്ക്

അഞ്ചു വയസില്‍ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്. ഈ പ്രായത്തിനിടയിലെ ഏകദേശം ഇരുപത് ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നു. ഇതില്‍, പത്ത് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളും മരിക്കുന്നത് പോഷകാഹാരക്കുറവുമൂലമാണ്. മഹാരാഷ്ട്രയില്‍ മാത്രം ഇങ്ങനെ പ്രതിവര്‍ഷം 45,000 കുഞ്ഞുങ്ങള്‍ മരിക്കുന്നു.
എല്ലാ കാലത്തും ശിശുമരണങ്ങളും പോഷകാഹാര ദാരിദ്ര്യം മൂലമുള്ള ദുരിതങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.വളര്‍ച്ചാമുരടിപ്പ്, ഉയരത്തിനനുസരിച്ച് തൂക്കമില്ലായ്മ, വിറ്റാമിന്‍ എ, സിങ്ക് എന്നിവയുടെ കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയിലുണ്ടാകുന്ന കുറവ്, ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കാതിരിക്കുക, എന്നിവ പോഷകാഹാരക്കുറവ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

 

മുരടിച്ചവരുടെ ഇന്ത്യ

ഉയര്‍ന്ന അനുപാതത്തിലുള്ള ശിശു പോഷണക്കമ്മിയോടൊപ്പം വളരെ വലിയ ജനസംഖ്യയും കൂടി ആയപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം മുരടിച്ചവരും ബലക്ഷയമുള്ളവരുമായ കുട്ടികള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. യൂനിസെഫ് കണക്കുപ്രകാരം വികസ്വര രാജ്യങ്ങളിലെ മുരടിപ്പ് ബാധിച്ച കുട്ടികളില്‍ 31 ശതമാനവും ഇന്ത്യയിലുള്ളവരാണ്; ഭാരക്കുറവുള്ളവരില്‍ 42 ശതമാനവും ഇന്ത്യയിലാണ്.
ഏറ്റവും പ്രധാനവും ശ്രദ്ധിക്കേണ്ടണ്ടതും നന്നായി പോഷകാംശങ്ങള്‍ ലഭിക്കുകയെന്നത് ഓരോ ശിശുവിന്റെയും അവകാശമാണെന്നാണ്. എല്ലാ ശിശുക്കള്‍ക്കും ശരിയായ പോഷകാംശം ഉറപ്പാക്കേണ്ടണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമാണ്. പോഷകക്കുറവുള്ള ശിശുക്കള്‍ക്ക് നന്നായി പോഷകാംശം ലഭിക്കുന്ന ശിശുക്കളെ അപേക്ഷിച്ച് അതിജീവനശേഷി കുറവായിരിക്കും. കടുത്ത പോഷകക്കമ്മി അനുഭവിക്കുന്ന കുട്ടിയുടെ മരണസാധ്യത പോഷകക്കമ്മി ഇല്ലാത്ത ശിശുക്കളെക്കാള്‍ ഒന്‍പത് ഇരട്ടി അധികമാണ്.
ശരിയായ മസ്തിഷ്‌ക രൂപീകരണവും വളര്‍ച്ചയും ഉറപ്പാക്കുന്നതില്‍ പോഷകാഹാരത്തിന് വലിയ പ്രാധാന്യമുണ്ടണ്ട്. മസ്തിഷ്‌കത്തിന്റെ വളര്‍ച്ച കുട്ടിക്കാലത്തിന്റെ ആദ്യഘട്ടത്തിലാണ് ഉണ്ടണ്ടാകുന്നത്. മുരടിപ്പ് ബാധിച്ച കുഞ്ഞുങ്ങള്‍ മിക്കവാറും താമസിച്ചാണ് സ്‌കൂളില്‍ ചേരുന്നത്. ആ കുട്ടികള്‍ സ്‌കൂളില്‍ എപ്പോഴും താഴ്ന്ന നിലവാരത്തിലായിരിക്കും. ഇത് ഭാവി ജീവിതത്തില്‍ അവരുടെ സൃഷ്ടിപരതയെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുന്നു.
ജന്മനാ ഭാരക്കുറവുള്ള കുട്ടിക്ക് ശൈശവാവസ്ഥയില്‍ മുരടിപ്പും ഭാരക്കുറവും ബാധിക്കുകയോ കുട്ടിക്കാലത്തിന്റെ തുടര്‍ ഘട്ടത്തിലും പ്രായപൂര്‍ത്തിയായ ശേഷവും ക്രമേണ ഭാരം സാധാരണനിലയില്‍ എത്തുകയുമാണെങ്കില്‍ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗവും പ്രമേഹവും പോലുള്ള തീരാരോഗ ബാധയുടേതായ അവസ്ഥ ഉണ്ടണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

 

എന്തുകൊണ്ടണ്ട് പോഷകാഹാരക്കുറവ് ?

ശിശുപോഷണക്കുറവ് നിലനില്‍ക്കുന്നതിന് ആധാരമായ നിരവധി കാരണങ്ങളുണ്ടണ്ട്. കുടുംബ വരുമാന നിലവാരവും ദാരിദ്ര്യവും വ്യത്യസ്തത ഉണ്ടണ്ടാക്കുന്നു. പൊതുവില്‍, സമ്പന്നവിഭാഗങ്ങളില്‍ ശിശുപോഷണക്കുറവിന്റെ തോത് കുറവാണെന്നും വരുമാനം കുറവുള്ള വിഭാഗങ്ങളില്‍ ഇത് അധികമാണെന്നും കാണാം.
അവസരങ്ങളുടെ അഭാവമാണ് വരുമാനത്തിന്റെ അഭാവത്തേക്കാള്‍ പോഷകാഹാരക്കുറവിന് പ്രധാന കാരണം. സ്ത്രീകള്‍ താരതമ്യേന കൂടുതല്‍ അവസരങ്ങളും സ്വാതന്ത്ര്യവും അനുഭവിക്കുകയും ലിംഗ സമത്വം കൂടുതല്‍ ഉണ്ടണ്ടായിരിക്കുകയും ചെയ്യുന്ന സമൂഹങ്ങളില്‍ ശിശുപോഷണ നിലവാരം മികച്ചതായിരിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരം കൂടുതല്‍ ലഭിക്കുന്നിടത്ത് കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷണ നിലവാരവും ഉയര്‍ന്നതായിരിക്കും.
സ്ത്രീകളുടെ വിദ്യാഭ്യാസവും പോഷണ മികവും തമ്മിലുള്ള ബന്ധത്തില്‍ ജീവിതശൈലിയുടെ സ്വാധീനം നിരവധിയാണ്. പെണ്‍കുട്ടികളുടെയും അമ്മമാരുടെയും പോഷണ മേന്മ നിര്‍ണയിക്കുന്നത് ഉചിതമായ ഭക്ഷ്യലഭ്യതയാണ്. ഇത് ശിശുവിന്റെ പോഷണ സാഹചര്യത്തില്‍ സ്വാധീനം ചെലുത്തുന്നു.


ഇനി എന്തു ചെയ്യണം?

ശിശുവിന്റെ ആദ്യത്തെ ആറ് മാസവും മുലയൂട്ടുന്ന സമ്പ്രദായം പ്രോല്‍സാഹിപ്പിക്കുക.
ജനിച്ച് ഒരു മണിക്കൂറിനകം തന്നെ എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ ഉറപ്പാക്കുക.
എല്ലാ നവജാതശിശുക്കള്‍ക്കും ആദ്യത്തെ മൂന്ന് നാല് ദിവസം വരെ പോഷകസമൃദ്ധമായ മഞ്ഞപ്പാല്‍ നല്‍കുക.
ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുക. ഖരാവസ്ഥയിലോ ദ്രവാവസ്ഥയിലോ ഉള്ള മറ്റൊന്നും നല്‍കരുത്; വെള്ളം പോലും
നല്‍കേണ്ടണ്ടതില്ല.
ആറുമാസം മുതല്‍ 23 മാസം
വരെയുള്ള കുഞ്ഞുങ്ങള്‍ക്ക്
താഴെപ്പറയുന്നവ ഉറപ്പുവ
രുത്തി ഭക്ഷണം നല്‍കുക.
രണ്ടണ്ട് വയസ് കഴിയുന്നതുവരെ
മുലയൂട്ടല്‍ തുടരുന്നതോ
ടൊപ്പം ആറ് മാസം തികയു
മ്പോള്‍ മുതല്‍ ശിശുക്കള്‍
ക്ക് അനുബന്ധാഹാര
ങ്ങള്‍ നല്‍കാന്‍ തുടങ്ങണം.
അനുബന്ധാഹാരങ്ങള്‍
ഊര്‍ജവും പ്രോട്ടീനും
സൂക്ഷ്മ പോഷണങ്ങളും
(വിറ്റാമിനുകളും ലവണങ്ങ
ളും) സമൃദ്ധമായി
ഉള്ളതായിരിക്കണം.

(വിവരങ്ങള്‍ക്ക് കടപ്പാട് -
യൂനിസെഫ് )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago