റംസിയയുടെ ആത്മഹത്യ: അന്വേഷണത്തിന് ഇനി പ്രത്യേക സംഘം; ചുമതല ക്രൈംബ്രാഞ്ചിന്
കൊല്ലം: വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണത്തിന് പുതിയ സംഘം. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് സിറ്റി പൊലിസ് കമ്മിഷണറാണ് അന്വേഷണച്ചുമതല കൈമാറിയത്. വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.
പള്ളിമുക്ക് സ്വദേശി ഹാരീസാണ് കേസിലെ മുഖ്യപ്രതി. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഹാരീസിന്റെ മാതാവ്, സഹോദരഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവര്‍ക്കെതിരെയും ആരോപണങ്ങളുണ്ട്. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി 23ലേക്ക് മാറ്റിയിരുന്നു. റംസിയെ ആത്മഹത്യയിലേക്കു നയിച്ചതില്‍ ഹാരിസിന്റെ മാതാവിനും പങ്കുണ്ടെന്ന റംസിയുടെ വീട്ടുകാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."