ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി രണ്ട് വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക്
ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ ഐ.സി.എസ്.ഇ 10ാം ക്ലാസ്, ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഇത്യാദ്യമായി 12ാം ക്ലാസില്‍ രണ്ട് വിദ്യാര്‍ഥികള്‍ 100 ശതമാനം വിജയം നേടി. ഐ.സി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് മുംബൈ സ്വദേശി ജൂഹി രൂപേശ് കജാരിയയും പഞ്ചാബ് മുക്തസാര്‍ സ്വദേശി മന്‍ഹര്‍ ബന്‍സാലുമാണ്. 99.60 ശതമാനം മാര്‍ക്ക് നേടിയാണ് ഇരുവരും ഒന്നാമതെത്തിയത്. രണ്ടാം റാങ്ക് 10 വിദ്യാര്‍ഥികള്‍ പങ്കുവച്ചു. 99.40 ശതമാനം മാര്‍ക്കാണ് ഇരുവരും നേടിയത്. 99.20 ശതമാനം മാര്‍ക്ക് നേടി 24 വിദ്യാര്‍ഥികള്‍ മൂന്നാം റാങ്ക് പങ്കിട്ടു.
12ാം ക്ലാസ് പരീക്ഷയില്‍ കൊല്‍ക്കത്ത സ്വദേശി ദെവാങ് കുമാര്‍ അഗര്‍വാളും ബംഗളൂരു സ്വദേശി വിഭാ സ്വാമിനാഥനും 100 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. 99.75 ശതമാനം മാര്‍ക്ക് നേടി 16 വിദ്യാര്‍ഥികള്‍ രണ്ടാം റാങ്ക് പങ്കുവച്ചു. 99.50 ശതമാനം മാര്‍ക്ക് നേടി 36 വിദ്യാര്‍ഥികളാണ് മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷ ഫെബ്രുവരി നാലിന് തുടങ്ങി മാര്‍ച്ച് 25നും ഐ.സി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 22ന് തുടങ്ങി മാര്‍ച്ച് 25നുമാണ് അവസാനിച്ചിരുന്നത്. രണ്ട് പരീക്ഷകളിലും ആണ്‍കുട്ടികളേക്കാള്‍ മികവ് പുലര്‍ത്തിയത് പെണ്‍കുട്ടികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."