HOME
DETAILS

ഒന്നു ചുണ്ടനക്കച്ഛാ... അച്ഛന്റെ മോള്‍ക്ക് ഫുള്‍ എ പ്ലസാണ്...

  
backup
May 07 2019 | 18:05 PM

87614654984161462338564984758-2


കോഴിക്കോട്: ഒന്നു ചുണ്ടനക്കച്ഛാ... അച്ഛന്റെ മോള്‍ക്ക് ഫുള്‍ എ പ്ലസാണ്... ഈ വിളികേട്ടിട്ടും രാജന്റെ ചുണ്ടുകള്‍ ഇടറിയില്ല, കണ്ണുകള്‍ നിറഞ്ഞില്ല. അച്ഛനുവേണ്ടി ഉറക്കെ വായിച്ച് മികച്ച വിജയം നേടിയ മകളെ ഒന്നു തലോടാന്‍ രാജന്‍ കൈകളുയര്‍ത്താത്ത വിഷമത്തിലാണ് ആര്യ.


ഡോക്ടറുടെ നിര്‍ദേശമായിരുന്നു അച്ഛനരികെയിരുന്ന് ഉറക്കെ വായിക്കാന്‍. ഒരുപക്ഷെ, ആര്യയുടെ ശബ്ദം അച്ഛന്റെ ഓര്‍മകളെ തിരികെക്കൊണ്ടുവരാന്‍ കാരണമായേക്കുമെങ്കിലോ? പിന്നെ രാത്രിയും പകലുമെന്നില്ലാതെ ആര്യ രാജ് അച്ഛന്റെ കട്ടിലിനരികെയായിരുന്നു. പാഠങ്ങള്‍ ഉറക്കെ വായിച്ചു. അച്ഛന്റെ ഓര്‍മകളെ വീണ്ടെടുക്കാന്‍ ഉറക്കെ വായിച്ച ആര്യ നേടിയത് പത്താം തരത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്. മലാപ്പറമ്പ് വനിതാ പോളിടെക്‌നിക്കിന് സമീപം പാപ്പിനിവട്ടത്ത് രാജന്റെ ഏക മകളാണ് ആര്യ രാജ്. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ആര്യ നേടിയ എ പ്ലസിന് കണ്ണീരിന്റെ നനവും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമുണ്ട്.


2018ലെ ക്രിസ്മസ് ദിനത്തിലാണ് ആര്യയുടേയും കുടുംബത്തിന്റേയും സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ ദുരന്തം നടന്നത്. സുഹൃത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഏറ്റുമാനൂരിലെത്തിയ ആര്യയുടെ പിതാവ് രാജന് അവിടെ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ഓട്ടോ ഇടിച്ച് തലയ്ക്ക് പരുക്കേറ്റ രാജന് അന്ന് നഷ്ടമായ ബോധം പിന്നെ തിരിച്ചുകിട്ടിയിട്ടില്ല.


കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. തലയില്‍ രക്തസ്രാവം കൂടുകയും നീരുവയ്ക്കുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരുഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിക്കുകയായിരുന്നു. ഓര്‍മ തിരികെ കിട്ടിയാലേ ഈഭാഗം ശസ്ത്രക്രിയയിലൂടെ ഇനിയും പഴയ സ്ഥിതിയിലാക്കാന്‍ സാധിക്കൂ. ലക്ഷങ്ങള്‍ ചികിത്സയ്ക്കായി ചെലവായി. പിന്നെ രാജനെ മലാപ്പറമ്പിലെ വാടകവീട്ടില്‍ എത്തിച്ചു.


അപകടത്തിനു ശേഷം പഠനം ഉപേക്ഷിച്ച് അച്ഛന് കൂട്ടിരുന്ന ആര്യ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പഠനം പുനരാരംഭിച്ചത്. തുടര്‍ച്ചയായി മകളുടെ ശബ്ദം കേട്ടാല്‍ അച്ഛന്റെ ഓര്‍മ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അന്നുമുതല്‍ അച്ഛനരികില്‍ ഉറങ്ങാതെ തന്റെ പാഠഭാഗങ്ങള്‍ ഉരുവിടുകയായിരുന്നു ആര്യ.
രാത്രി തുടങ്ങുന്ന പഠനം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അവസാനിക്കുക. അതിനിടയില്‍ അച്ഛന് വെള്ളവും ഭക്ഷണം നല്‍കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും പൂര്‍ണ പിന്തുണയും നല്‍കി. വിധിയോടു പൊരുതിനേടിയ വിജയത്തിന്റെ വിവരമറിയുമ്പോഴെങ്കിലും അച്ഛന്‍ കണ്ണുതുറക്കുമെന്നായിരുന്നു പ്രതീക്ഷ. പരീക്ഷാഫലം അറിഞ്ഞയുടന്‍ അച്ഛന്റെ കട്ടിലിനരികില്‍ ഇരുന്ന് അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞുവെങ്കിലും രാജന്‍ മാത്രം ആഹ്ലാദിച്ചില്ല.


എങ്കിലും പ്രതീക്ഷയോടെയാണ് ആര്യയും അമ്മ സബിതയുമുള്ളത്. രാജന്‍ ജീവിതത്തിലേക്ക് തിരിച്ചുവരും. നിറഞ്ഞ ഓര്‍മകളോടെ. തയ്യല്‍ തൊഴിലാളിയായിരുന്ന അമ്മ സബിത ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ വീട്ടില്‍ തന്നെ കഴിയുകയാണ്. ഗ്യാസ് പൈപ്പ് ലൈന്‍ ജീവനക്കാരനായിരുന്നു രാജന്‍. കുടുംബത്തിന്റെ അത്താണിയായിരുന്ന രാജന് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് ഈ കുടുംബം. ഇനിയും ചികിത്സയ്ക്കുതന്നെ നല്ലൊരു തുക വേണം. ഇപ്പോള്‍ നാട്ടുകാരുടേയും സഹൃദയരുടേയും കനിവിലും കൈത്താങ്ങിലുമാണ് ഇവര്‍ മുന്നോട്ട് പോകുന്നത്.
പഠനത്തിനൊപ്പം കലാരംഗത്തും മികവ് തെളിയിച്ച ആര്യ ജില്ലാ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
പാട്ടും നൃത്തവും ഒപ്പം കവിതയേയും സ്‌നേഹിച്ച ആര്യയുടെ ലക്ഷ്യം ഒരു നല്ല തൊഴിലും അച്ഛന് മികച്ച ചികിത്സയുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago