ഇവിടെ വാദങ്ങളും വിധികളുമില്ല, എല്ലാവരും ഒത്തൊരുമിച്ച്...
കോഴിക്കോട്: പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ ജില്ലയിലെ ന്യായാധിപന്മാരും ബാര്‍ അസോസിയേഷനിലെ വക്കീലന്മാരും ജീവനക്കാരും ഗുമസ്തരും ചുമടെടുത്തു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കലക്ഷന്‍ സെന്ററില്‍ ഇന്നലെ ഗൗണ്‍ അണിയാതെ ന്യായാധിപന്മാരും അഭിഭാഷകരും സന്നദ്ധ സേവകരായി. രാജ്യത്തിനകത്തും പുറത്തും നിന്ന് എത്തുന്ന ടണ്‍കണക്കിനു ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പുതപ്പുകളും ക്രമീകരിക്കുന്നതിന് ആഴ്ചകളായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ബാര്‍ അസോസിയേഷനാണു നേതൃത്വം നല്‍കിയത്. ജില്ലാ കലക്ടര്‍ യു.വി ജോസ് സെന്റര്‍ സന്ദര്‍ശിച്ചു.
ജില്ലാ ജഡ്ജി എം.ആര്‍ അനിത, ഫസ്റ്റ് അഡിഷണല്‍ ജില്ലാ ജഡ്ജി സി. സുരേഷ് കുമാര്‍, സെക്കന്റ് അഡിഷണല്‍ ജില്ലാ ജഡ്ജി ഫോറസ്റ്റ് ട്രൈബ്യൂണല്‍ പി. സെയ്തലവി, മൂന്നാം അഡിഷണല്‍ ജില്ലാ ജഡ്ജി വഖ്ഫ് ട്രൈബ്യൂണല്‍ നസീറ, നാലാം അഡിഷണല്‍ ജില്ലാ ജഡ്ജി പി.വി ബാലകൃഷ്ണന്‍, അഞ്ചാം അഡിഷണല്‍ ജില്ലാ ജഡ്ജി കെ. സോമന്‍, മാറാട് കേസ് സ്‌പെഷല്‍ ജഡ്ജി എം.പി സ്‌നേഹലത, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ടി. പ്രഭാത് കുമാര്‍, വിജിലന്‍സ് ജഡ്ജി കെ. ജയകുമാര്‍, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കെ. ലില്ലി, സബ് ജഡ്ജിമാരായ എം.പ ജയരാജ്, ജി. രാജേഷ്, എ.ജി സതീഷ് കുമാര്‍, മജിസ്‌ട്രേറ്റുമാരായ രാജീവ് വാചാര്യ, ബിജു, വി.ഇ വിനോദ്, മുന്‍സിഫുമാരായ കെ.കെ കൃഷ്ണകുമാര്‍, ബി. കരുണാകരന്‍, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ സന്നദ്ധപ്രവര്‍ത്തനത്തില്‍ അവധിദിനം സക്രിയമാക്കി പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."