കരമനയിലെ കൂടത്തായ് മോഡല്‍ മരണങ്ങളില്‍ നടന്നത് കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ഗൂഡാലോചനയെന്ന് പൊലിസ്
തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലപാതകത്തോട് സാമ്യമെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞ തിരുവനന്തപുരം കരമനയിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ പുതിയ വഴിത്തിരിവ്. നിര്‍ണായക കണ്ടെത്തലുകളാണ് പൊലിസ് കണ്ടെത്തിയത്. കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചന നടന്നുവെന്നാണ് വ്യക്തമാകുന്നത്.
ഒരു കുടുംബത്തിലെ അഞ്ചുപേരാണ് അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. അവസാനത്തേതായിരുന്നുജയമാധവന്‍ നായരുടേത്. ഇദ്ദേഹത്തിന്റെ മരണ ശേഷം നൂറു കോടിയോളം വരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തുവെന്നാണ് ആരോപണം. ഇതോടെ ദുരൂഹത ഇരട്ടിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പൊലിസിന് ലഭിച്ചത്.
ജയമാധവന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയിയെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കൊണ്ടുപോയെന്നു പറയുന്ന ഓട്ടോ ഡ്രൈവര്‍ താനങ്ങനെകൊണ്ടുപോയിട്ടില്ലെന്നാണ് മൊഴി നല്‍കിയത്.
അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രന്‍ നല്‍കിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് അനുമതി പത്രം നല്‍കിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി ശരിയില്ലെന്നാണ് പുറത്തുവന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് പ്രധാനം. ജയമാധവന്‍ മദ്യം വാങ്ങി നല്‍കിയിരുന്നുവെന്നതിന് രവീന്ദ്രന്‍ തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്.
ഉമാമന്ദിരത്തിന്റെ സ്വത്തുക്കളുടെ വില്‍പ്പനയും നിര്‍മാണ പ്രവര്‍ത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും രജിസ്‌ട്രേഷന്‍ വകുപ്പിനും ജില്ലാ ക്രൈംബ്രാഞ്ച് കത്തു നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."