ഖത്തര്‍ അമീറിന് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ വിളി; റമദാന്‍ ആശംസയെന്ന് ബഹ്‌റൈന്‍
മനാമ: ഒറ്റപ്പെടുത്തലിനൊടുവില്‍ ഖത്തര്‍ അമീറിന് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ വിളി. ഖലീഫ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് ഖത്തര്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ വിളിച്ചത്.
അതേസമയം, ഫോണ്‍വിളി റമദാന്‍ ആശംസകള്‍ നേരാന്‍ വേണ്ടി മാത്രമായിരുന്നെന്നും രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിനെ കാണിക്കുന്ന കാര്യമല്ലെന്നും ബഹ്‌റൈന്‍ കാബിനറ്റ്കാര്യ മന്ത്രി അറിയിച്ചു.
സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളോടൊപ്പം ഖത്തറിനെതിരേ സ്വീകരിച്ച നിലപാടുകളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നിവ ഖത്തറിനെതിരേ നയതന്ത്ര-വാണിജ്യ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഖത്തറിനുമേലുള്ള നിരോധനം അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഖത്തര്‍ പ്രതികരിച്ചു.
ഒരാഴ്ച മുന്‍പ് പിടികൂടിയ ഖത്തര്‍ നാവികക്കപ്പലും നാല് യാത്രക്കാരെയും യു.എ.ഇ തിങ്കളാഴ്ച മോചിപ്പിച്ചിരുന്നു. ഇതില്‍ ഖത്തര്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."