കുടിവെള്ളക്ഷാമത്തിന് പരിഹാരം മുതുവല്ലൂരില്‍ അഞ്ച് കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം
കൊണ്ടോട്ടി: കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി മുതുവല്ലൂര്‍ പഞ്ചായത്തില്‍ നിര്‍മിച്ച അഞ്ച് കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കമായി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മുതുവല്ലൂര്‍ പഞ്ചായത്തില്‍ കുടിവെള്ള പദ്ധതികള്‍ നിര്‍മിച്ചത്.
മുതുവല്ലൂര്‍ പഞ്ചായത്തിലെ ചെരിച്ചിക്കാവ്-മങ്ങാട്ട്തടം ഭാഗം, വടക്കെപറമ്പ് അക്കരക്കുന്നത്ത് തുളച്ചീരി എസ്.സി കോളനി, മുക്കണ്ണന്‍ചോല എസ്.സി കോളനി, മുണ്ടിലാക്കല്‍ മേത്തലയില്‍ എസ്.സി കോളനി, പാമ്പോട്ടുപാറ പഞ്ചായത്ത് ഓഫിസ് തുടങ്ങിയ ഭാഗത്തേക്കായാണ് കുടിവെള്ള പദ്ധതികള്‍ നിര്‍മിച്ചിരിക്കുന്നത്. ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയത്. മുതുവല്ലൂരിലെ എസ്.സി കോളനി ഉള്‍പെടെ അഞ്ച് വാര്‍ഡുകളിലെ ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. 33 ലക്ഷം മുടക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.അബ്ദുല്‍ കരീം അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷന്‍ അംഗം എം.പി മുഹമ്മദ്, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം. ഹാജറുമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ.പി അമീര്‍, കെ. ഷറഫുന്നീസ, മുതുവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മ മുജീബ് ,ബ്ലോക്ക് പഞ്ചായത്തംഗം പി.എ നസീറ, ബി.ഡി.ഒ ഹമീദ ജലീസ, പഞ്ചായത്തംഗങ്ങളായ കെ.എന്‍ ബഷീര്‍, ഷഹര്‍ബാന്‍, ഷാഹിദ, ലക്ഷ്മി, ബാബുരാജ്, എ.പി കുഞ്ഞാന്‍, തെറ്റന്‍ മെയ്തീന്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."