അവസാനത്തെ രണ്ട് ഘട്ടങ്ങളിലെങ്കിലും നോട്ട് നിരോധനത്തിന്റെ പേരില്‍ പോരാട്ടത്തിന് തയ്യാറാണോ?- മോദിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആക്രമണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യ തലസ്ഥാന നഗരിയില്‍ നടന്ന വന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. ബാക്കിയുള്ള രണ്ട് ഘട്ടങ്ങളില്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ പോരാട്ടത്തിന് തയ്യാറാണോയെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു.
ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്ന ഷീലാ ദീക്ഷിത്തും പ്രിയങ്കയുടെ റാലിയിലുണ്ടായിരുന്നു. നൂറു കണക്കിന് വാഹനങ്ങളും ആയിരക്കണക്കിനാളുകളും ചേര്‍ന്ന് ഡല്‍ഹിയെ ഇളക്കിമറിച്ചായിരുന്നു പ്രിയങ്കയുടെ റാലി.
മൂന്നു മണിക്കൂറോളം പ്രിയങ്കയുടെ റാലി നീണ്ടുനിന്നു. പ്രസംഗം ചുരുക്കിയാണ് നടത്തിയത്. അവസാനത്തെ രണ്ടു ഘട്ടങ്ങളില്‍ രാജ്യത്തെ യുവാക്കള്‍ക്ക് നല്കിയ പൊളിഞ്ഞ വാഗ്ദാനങ്ങളെപ്പറ്റിയും നോട്ട് നിരോധനപ്പറ്റിയും ജി.എസ്.ടിയെക്കുറിച്ചും പറഞ്ഞ് പോരാടാന്‍ മോദി തയ്യാറാണോയെന്ന് പ്രിയങ്ക ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."