HOME
DETAILS
MAL
സഊദി-ഖത്തര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ
backup
September 20 2020 | 03:09 AM
മോസ്കോ: സഊദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളും ഖത്തറും തമ്മിലെ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കില് റഷ്യ അതിനു തയാറാണെന്ന് വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്. കുറച്ചു മുമ്പ് ജി.സി.സിയിലെ ഈജിപ്ത് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ഖത്തറിനെ ബഹിഷ്കരിക്കാന്‍ തുടങ്ങി.
ഇരു ഭാഗവും ആവശ്യപ്പെടുകയാണെങ്കില് ഇതില്‍ മധ്യസ്ഥരാകാന്‍ റഷ്യ തയാറാണ്. എന്നാല്‍ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല- റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്നികിനോട് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജി.സി.സി) ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായും റഷ്യക്ക് മികച്ച ബന്ധമാണുള്ളത്. യു.എസ് ഭരണകൂടം സഊദിയെയും സഖ്യരാജ്യങ്ങളെയും ഖത്തറുമായി സമാധാനത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് തനിക്കറിയാമെന്നും ലവ്റോവ് വ്യക്തമാക്കി.
കഴിഞ്ഞദിവസം ലവ്റോവ് സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് 2017 ജൂണിലാണ് സഊദി, ബഹ്റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നിവ ഖത്തറിനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍ ആരോപണം നിഷേധിച്ച ഖത്തര്‍ ഈ രാജ്യങ്ങള്‍ തങ്ങളുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്നും സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അതിലംഘിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."