HOME
DETAILS

എ പ്ലസ് മധുരത്തില്‍ കാന്‍സര്‍ വാര്‍ഡിലെ പുഞ്ചിരി

  
backup
May 08 2019 | 21:05 PM

%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


മുക്കം: ആഴ്ചയില്‍ നാലുതവണ കീമോതെറാപ്പി ചെയ്യണം. അവസാന സ്റ്റേജിലെത്തിയ ബ്ലഡ് കാന്‍സറിനോട് ജീവിതത്തിനുവേണ്ടി പൊരുതണം. ഇതിനിടയില്‍ കഠിനമായ വേദനകള്‍ക്കിടെ കിട്ടുന്ന കുറഞ്ഞ സമയംകൊണ്ട് പോരാടി എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫാത്തിമ ഷഹാന നേടിയത് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്.


സര്‍വ കഴിവുകള്‍ ഉണ്ടായിട്ടും നിസാര കാര്യങ്ങള്‍ പറഞ്ഞ് ജീവിതത്തെ പഴിക്കുന്നവര്‍ക്ക് മുന്നില്‍ പാഠപുസ്തകമാവുകയാണ് ഈ പെണ്‍കുട്ടി. ഓട്ടോമൊബൈല്‍ പാര്‍ട്‌സ് വിതരണക്കാരനായ മലപ്പുറം ജില്ലയിലെ തെന്നല കളത്തിങ്ങല്‍ അബ്ദുല്‍ നാസറിന്റെയും സെലീനയുടെയും മകളാണ് ഷഹാന. ആത്മവിശ്വാസം തകരാതെ ജീവിതത്തിലെ കടുത്ത വെല്ലുവിളികളെ അതിജീവിക്കുകയായിരുന്നു ഈ പതിനഞ്ചുകാരി. കാന്‍സറിനോട് കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച ഷഹാനയുടെ മുഖത്ത് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത വിജയത്തിന്റെ പുഞ്ചിരി കാണാം. 2018 ഡിസംബര്‍ 25നാണ് ഷഹാനയെ പനി വന്നതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്.
അവിടെ വച്ചാണ് ബ്ലഡ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 30ന് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റി. തുടര്‍ന്നങ്ങോട്ട് ജീവിതത്തിനും മരണത്തിനുമിടയിലെ സാധ്യത കണക്കുകളോട് പൊരുതുകയായിരുന്നു ഷഹാന. ആരും തകര്‍ന്നു പോകുന്ന നിമിഷം. എന്നാല്‍ വിധിയെന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഷഹാന തയാറായിരുന്നില്ല.
ആഴ്ചയില്‍ നാല് കീമോതെറാപ്പികളാണ് ശരീരത്തില്‍ ചെയ്യേണ്ടിയിരുന്നത്. ഒരു കീമോ കഴിഞ്ഞാല്‍ എട്ട് മണിക്കൂര്‍ വരെ ജീവച്ഛവമായി കിടക്കും. കാര്‍ന്നുതിന്നുന്ന കഠിന വേദനയെ ശമിപ്പിക്കാന്‍ അവള്‍ കൂട്ടുപിടിച്ചത് പുസ്തകങ്ങളെയാണ്. ബോധം തെളിയുമ്പോഴെല്ലാം ഷഹാന അവശ്യപ്പെട്ടത് പുസ്തകങ്ങളായിരുന്നു. കണ്ണുനീര്‍ തുള്ളികള്‍ വീണു നഞ്ഞ പുസ്തകത്താളുകളിലെ അക്ഷരങ്ങളെ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ആയുധമാക്കി തീര്‍ക്കുകയായിരുന്നു ഈ വിദ്യാര്‍ഥിനി.


അവസ്ഥ മോശമായതിനാല്‍ ഷഹാനയെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിക്കേണ്ടതില്ല എന്നായിരുന്നു ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും തീരുമാനം. എന്നാല്‍ തീരുമാനം ഷഹാനയെ അറിയിച്ചതോടെ രക്തസമ്മര്‍ദം കൂടുകയും തനിക്ക് പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധം പിടിക്കുകയുമായിരുന്നു.
ഇതോടെ അധ്യാപകരും ഡോക്ടര്‍മാരും മാതാപിതാക്കളും ചേര്‍ന്ന് അതിനുള്ള സാഹചര്യം ഒരുക്കി. മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ ഷഹാന എം.വി.ആര്‍ കാന്‍സര്‍ സെന്ററിന് അടുത്തുള്ള സ്‌കൂളായ നായര്‍കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരീക്ഷയെഴുതിയത്. അടിയന്തര സാഹചര്യം നേരിടാന്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘത്തോടൊപ്പം ആംബുലന്‍സില്‍ സ്‌കൂളിലെത്തിയായിരുന്നു പരീക്ഷ. സ്‌കൂളിലെ ലൈബ്രറി അണുവിമുക്തമാക്കി പ്രത്യേകം സജീകരിച്ചാണ് പരീക്ഷാകേന്ദ്രം ഒരുക്കിയത്.
എടരിക്കോട് സ്‌കൂളിലെ അധ്യാപകര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെത്തി ക്ലാസെടുത്ത് കൊടുത്തതും സഹായകമായി. പ്രത്യാശയുടെ പുഞ്ചിരിയാണ് ആ മുഖത്തിപ്പോള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago