ഏകദിന ശില്‍പശാല നടത്തി
കൊച്ചി: സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡും ജര്‍മന്‍ കോണ്‍സുലേറ്റും ചേര്‍ന്നു സംഘടിപ്പിച്ച ഏകദിന ശില്‍പശാല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
ജര്‍മ്മന്‍ അംബാസിഡര്‍ ഡോ. മാര്‍ട്ടിനെ മുഖ്യാതിഥിയായിരുന്നു. കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിനിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ ജര്‍മന്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യം സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടിയുള്ള വിവിധ സാങ്കേതിക വിദ്യകളുടെ അവലോകനം നടന്നു.
പദ്ധതിക്ക് സാങ്കേതിക വിദ്യക്കൊപ്പം സാമ്പത്തിക സഹായവും കൂടി പ്രതീക്ഷിക്കുന്നതായി കെ.ടി ജലീല്‍ പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 140 ഓളം വാര്‍ഡ് സഭകളടക്കമുള്ള യോഗങ്ങള്‍ സംഘടിപ്പിച്ചാണ് സ്മാര്‍ട്ട് സിറ്റി ചലഞ്ചില്‍ കൊച്ചിക്ക് അഞ്ചാം സ്ഥാനം ലഭ്യമാക്കിയതെന്ന് മേയര്‍ അറിയിച്ചു. കൊച്ചിയുടെ സ്മാര്‍ട്ട് സിറ്റി പ്രപ്പോസല്‍ വിശദമായ പഠനം നടത്തി തയ്യാറാക്കിയതാണെന്നും ഇതിനെ അനുമോദിക്കുന്നതായും ജര്‍മ്മന്‍ അംബാസിഡര്‍ ഡോ. മാര്‍ട്ടിനെ പറഞ്ഞു.
കണ്‍സോര്‍ഷ്യം പ്രതിനിധികളെ അദ്ദേഹം യോഗത്തിന് പരിചയപ്പെടുത്തി. കെ.വി തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ്, മിനിസ്ട്രി ഓഫ് അര്‍ബന്‍ ഡവലപ്പ്‌മെന്റ് പ്രതിനിധി ആനന്ദ് മോഹന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ. ഏലിയാസ് ജോര്‍ജ്ജ് ഐ.എ.എസ്. സ്വാഗതവും കോര്‍പ്പറേഷന്‍ സെക്രട്ടറി അമിത് മീണ നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."