HOME
DETAILS

പ്രളയദുരിതം: സര്‍ക്കാര്‍ മെല്ലെപ്പോക്കിനെതിരേ മുസ്‌ലിം ലീഗ്

  
backup
September 03 2018 | 21:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

കോഴിക്കോട്: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. അടിയന്തര സഹായവിതരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് ദുരിതബാധിതര്‍ക്ക് വീണ്ടും ദുരിതം സൃഷ്ടിക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട പ്രളയബാധിതര്‍ക്ക് പുതിയ ജീവിതം തുടങ്ങാനുള്ളതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരസഹായമായ പതിനായിരം രൂപ. അതുപോലും നേരത്തിനു നല്‍കാന്‍ കഴിഞ്ഞില്ല.
പിരിച്ചാല്‍മാത്രംപോര, അത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍കൂടി സര്‍ക്കാരിന് കഴിയണമെന്ന് യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാഷ്ട്രീയമായല്ല ലീഗ് ഈ വിഷയത്തെ കാണുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനം ചൂണ്ടിക്കാട്ടുകയാണ്. ആയിരം കോടി രൂപയോളം നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്. എന്നാല്‍ അത് അവശ്യസമയത്ത് ദുരിതബാധിതര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഈ കംപ്യൂട്ടര്‍ യുഗത്തില്‍ എല്ലാ മന്ത്രിമാരും വിദേശത്തേക്ക് പണം പിരിക്കാന്‍ പോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നവകേരളസൃഷ്ടിക്ക് സര്‍ക്കാര്‍ വേറെ ഫണ്ട് കണ്ടെത്തണം. സംസ്ഥാനത്തെ സാമ്പത്തിക വിഷമങ്ങള്‍ മാറ്റാന്‍ ദുരിതാശ്വാസഫണ്ട് ഉപയോഗിക്കരുത്. ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിന് പറ്റിയ പിഴവ് തന്നെയാണ് ദുരിതം ഇരട്ടിയാകാന്‍ കാരണം. ഇക്കാര്യം വളരെ വ്യക്തമാണ്. അടുത്തതവണയും ഇത് സംഭവിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്.
കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിക്കുകയും നദികള്‍ നിറഞ്ഞുകവിയുകയും ചെയ്ത സന്ദര്‍ഭത്തിലെങ്കിലും ഡാം പതുക്കെ തുറന്നുവിടണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ശമ്പളം കണ്ടാണോ ദുരിത ബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡോ.എം.കെ.മുനീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ധനസഹായത്തിന് കാത്തുനില്‍ക്കുന്നവര്‍തന്നെ ഒരു മാസത്തെശമ്പളം നല്‍കണമെന്ന് പറയുന്നത് ശരിയാണോയെന്നും ഇക്കാര്യം താന്‍ നിയമസഭയില്‍ ചൂണ്ടികാണിച്ചെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago