വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിഷേധിച്ചു; ചോദ്യം ചെയ്ത് മനുഷ്യാവകാശ കമ്മിഷന്‍
കൊല്ലം: നാലുലക്ഷം പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ആനുകൂല്യം ഒന്‍പതുപേര്‍ക്ക് മാത്രം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് മനുഷ്യാവകാശ കമ്മിഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ കീഴിലുള്ള സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളില്‍നിന്ന് 1990 ഏപ്രില്‍ ഒന്നിനും 1996 മാര്‍ച്ച് 31 നുമിടയില്‍ ഡയരക്ടര്‍, പ്രൊഫസര്‍ എന്നി തസ്തികകളില്‍നിന്ന് വിരമിച്ച ഒന്‍പതുപേര്‍ക്ക് മാത്രം നിഷേധിക്കപ്പെട്ട വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ആനുകൂല്യം മൂന്നുമാസത്തിനുള്ളില്‍ നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
ധന, ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കിയത്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശിനി സി.പി സരോജം നല്‍കിയ പരാതിയിലാണ് ഉത്തരവ്. തങ്ങള്‍ക്ക് മുന്‍പും ശേഷവും വിരമിച്ച നാലുലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ തങ്ങള്‍ക്കുമാത്രം നിഷേധിച്ചെന്നാണ് പരാതി.
ധന, ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ നിലവിലുള്ള സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് പരാതി തല്‍ക്കാലം പരിഗണിക്കാനാവില്ലെന്ന് പറയുന്നു. പരാതിക്കാരിക്കും കൂട്ടര്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
നിയമത്തിന്റെ പേരില്‍ എല്ലാവരും തുല്യരും വിവേചനം കൂടാതെ നിയമസംരക്ഷണം ലഭിക്കാന്‍ അര്‍ഹരുമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. സാമ്പത്തിക സ്ഥിതിയുടെ മറവില്‍ ഒന്‍പതുപേര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് നീതിയുക്തമല്ല. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."