കാര്‍ഷിക ബില്ലിലെ പ്രതിഷേധം: എളമരം കരീം, കെ.കെ രാഗേഷ് ഉള്‍പെടെ എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: കഴിഞ്ഞ ദവസം രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ നടപടി. എട്ട് എം.പിമാരെ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് നടപടി.
രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു എന്ന് പറഞ്ഞാണ് എം.പിമാരെ ഈ സമ്മേളന കാലയളവില്‍ സസ്പെന്‍ഡ് ചെയ്തത്. പത്തു മണിവരെ രാജ്യസഭ നിര്‍ത്തി വെച്ചിരിക്കുകയാണ്.
നടപടി നേരിട്ടവരില്‍ എളമരം കരീമും കെ കെ രാഗേഷുമുണ്ട്. ഡെറിക് ഒബ്രിയാന്, സഞ്ജയ് സിംഗ്, രാജീവ് സതാവ്, സയ്യിദ് നസീര്‍ ഹുസൈന്, റിപുന്‍ ബോറ, ഡോല സെന്‍ എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട് മറ്റ് എംപിമാര്‍.
ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."