HOME
DETAILS
MAL
കര്‍ഷകരെ ദുര്‍ബലരായി കാണേണ്ട: ബി.ജെ.പിയോട് അകാലിദള്‍
backup
September 21 2020 | 07:09 AM
ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ ബില്ലുകള്‍ക്കെതിരേ പഞ്ചാബിലെ കര്‍ഷകര്‍ വന്‍ പ്രതിഷേധം ആരംഭിച്ചതോടെ ബി.ജെ.പിക്കു പരസ്യമായ മുന്നറിയിപ്പുമായി ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ രംഗത്ത്. പഞ്ചാബിലെ കര്‍ഷകരെ വിലകുറച്ചു കാണേണ്ടെന്നും അവരുടെ പ്രതിഷേധം പ്രതിസന്ധി സൃഷ്ടിക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ രാജ്യസഭയില്‍ പറഞ്ഞു. നേരത്തെ, കര്‍ഷക പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പാര്‍ട്ടിയുടെ ഏക അംഗത്തെ ശിരോമണി അകാലിദള്‍ പിന്‍വലിച്ചിരുന്നു.
അതേസമയം, നിലവിലെ രീതിയില്‍ കര്‍ഷക ബില്ലുകള്‍ അവതരിപ്പിക്കരുതെന്നും മാറ്റങ്ങള്‍ വരുത്തണമെന്നും തങ്ങള്‍ പലതവണ ആവശ്യപ്പെട്ടിരുന്നെന്ന വിശദീകരണവുമായ ആര്‍.എസ്.എസ് അനുകൂല കര്‍ഷക സംഘടനയും കഴിഞ്ഞ ദിവസം രംഗത്തെത്തി. കര്‍ഷകപ്രക്ഷോഭം ശക്തിപ്രാപിക്കുകയും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയും ചെയ്തതോടെയാണ് ഭാരതീയ കിസാന്‍ സംഘ് എന്ന സംഘടനയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."