HOME
DETAILS

സഊദിയില്‍ ഇനി എക്‌സലന്റ് ഇഖാമയും; വിദേശ നിക്ഷേപകരെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമം

  
backup
May 09 2019 | 13:05 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിമുഖഛായ മാറ്റുന്ന പുതിയ ഇഖാമ പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം. നിലവിലുള്ള ഇഖാമ കൂടാതെ വിദേശ നിക്ഷേപകരെയും ബിസിനസുകാരെയും ലക്ഷ്യമാക്കി ഗ്രീന്‍ കാര്‍ഡിന് സമാനമായി പുതിയൊരു ഇഖാമക്ക് കൂടിയാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. പ്രവിലേജ് തരത്തില്‍പ്പെട്ട ഇഖാമ സഊദി സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.  സഊദിയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനത്തിനാണ് പരമോന്നത സഭയായ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ശൂറ കൗണ്‍സില്‍ തീരുമാനം സഊദി മന്ത്രി സഭ അംഗീകാരം നല്‍കുന്നതോടെ ഇത് പ്രാബല്യത്തിലാകും. നിലവില്‍ വിദേശികള്‍ക്ക് ഒരു വര്‍ഷം അംഗീകാരമുള്ള താമസ രേഖയായ ഹവിയത്തുല്‍ മുഖീം (ഇഖാമ) ആണ് അനുവദിക്കുന്നത്. എന്നാല്‍, പുതിയ താമസരേഖ പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ ആനുകൂല്യങ്ങളും കാലാവധിയുമുണ്ടാകുമെന്നാണറിയുന്നത്.  വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി. സ്പീക്കര്‍ ഡോ. അബ്ദുല്ല ശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം അംഗീകരിച്ചത്. എക്‌സലന്റ്‌സ് ഇഖാമ എന്നറിയപ്പെടുന്ന പുതിയ തരം ഇഖാമ ലഭ്യമാകുന്നവര്‍ക്ക് കുടുംബത്തോടൊപ്പം സഊദിയില്‍ താമസം, ബന്ധുക്കളാക്കി വിസിറ്റ് വിസ, താമസ, വ്യാപാര ആവശ്യങ്ങള്‍ക്ക് വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും എസ്‌റ്റേറ്റ് മേഖലയില്‍ സമ്പൂര്‍ണ അനുവാദം, ഗാര്‍ഹിക തൊഴിലാളികളെ ക്കുള്ള അനുമതി, സ്ഥാപനങ്ങളില്‍ തൊഴില്‍ അനുമതി, ഇഷ്ടാനുസാരം തൊഴില്‍, പുറത്തേക്കു പോകുമ്പോള്‍ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും പ്രത്യക കൗണ്ടറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രിവിലേജ് ഗണത്തില്‍ ഉള്‍പ്പെടുത്തി ഗ്രീന്‍ കാര്‍ഡ് പ്രകാരം അനുവാദം നല്‍കുക. സഊദി അറേബ്യക്കകത്ത് നിന്നുള്ളവരാണ് അപേക്ഷകരെങ്കില്‍ നിലവില്‍ നിയമാനുസൃത ഇഖാമ ഉണ്ടായിരിക്കണമെന്നും കേസുകളില്‍ ഉള്‍പ്പെടരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകരുടെ പ്രായം 21 വയസില്‍ കുറയരുതെന്നും ധനസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കണം. സഊദി പ്രഖ്യാപന വേളയില്‍ രണ്ടു വര്‍ഷം സഊദി കിരീടാവകാശി സല്‍മാന്‍ കാര്‍ഡ് സംവിധാനം വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എണ്ണയിതര വരുമാനം ഭാഗമായാണ് പുതിയ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago