സംഘടിത മതങ്ങള്‍ക്ക് കൈയൂക്ക് കാണിക്കാനുള്ള വേദികളല്ല ആരാധനാലയങ്ങള്‍: സ്പീക്കര്‍
കരുനാഗപ്പള്ളി: ക്ഷേത്രങ്ങള്‍ക്ക് ചെയ്യാന്‍കഴിയുന്ന സാമൂഹ്യസേവനങ്ങളെ സംബന്ധിച്ച് ഒരു പുതിയ ദിശോബോധം നല്‍കാന്‍ സമൂഹവിവാഹത്തിലൂടെ ഓച്ചിറ പരബ്രഹ്മക്ഷേത്രഭരണസമിതിക്ക് കഴിഞ്ഞുവെന്ന് നിയമസഭാസ്പീക്കര്‍ പി. രാമകൃഷ്ണന്‍.
ഓച്ചിറ പരബ്രഹ്മക്ഷേത്രഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിത മതങ്ങള്‍ക്ക് കൈയ്യൂക്ക് കാണിക്കുന്നതിനുള്ള വേദികളല്ല ആരാധനാലയങ്ങളെന്നും ദൈവദര്‍ശനങ്ങളും ദൈവത്തിന്റെ മുല്ല്യങ്ങളും സമൂഹത്തിന് വേണ്ടി ഉപയോഗിക്കുന്ന കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം,ആലപ്പുഴ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 33വധുവരന്മാരുടെ വിവാഹമാണ് നടന്നത്.
താലി, വിവാഹവസ്ത്രങ്ങള്‍, രണ്ട് ലക്ഷം രൂപ എന്നിവയും വധൂവരന്മാര്‍ക്ക് നല്‍കിയിരുന്നു. ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന്‍ പ്രഭാഷണം നടത്തി. പ്രസിഡന്റ് പ്രഫ. എ ശ്രീധരന്‍പിള്ള അധ്യക്ഷനായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ യു. പ്രതിഭ, ആര്‍. രാജേഷ്, കോവൂര്‍ കുഞ്ഞുമോന്‍ ചവറ വിജയന്‍പിള്ള, കായംകുളം നഗരസഭ ചെയര്‍മാന്‍ എന്‍. ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."