HOME
DETAILS
MAL
പ്രളയദുരന്തം: മരണമടഞ്ഞവര്‍ക്ക് സഹായം വിതരണം ചെയ്തു
backup
September 04 2018 | 02:09 AM
ആലപ്പുഴ: പ്രളയദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് അടിയന്തിര ധനസഹായമായ പതിനായിരം രൂപ വിതരണം ചെയ്തു. ജൂലൈ 17 ന് വെള്ളക്കെട്ടില്‍ വീണുമരിച്ച തെക്കേക്കര പള്ളിയാവട്ടം തെങ്ങുംവിളയില്‍ ടി.രാമകൃഷ്ണന്റെ ഭാര്യക്ക് മാവേലിക്കര എം.എല്‍.എ ആര്‍ രാജേഷ് തുക കൈമാറി.
രാമകൃഷ്ണന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ മാവേലിക്കര തഹസീല്‍ദാര്‍ എസ്.സന്തോഷ്‌കുമാര്‍, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണന്‍, തെക്കേക്കര വില്ലേജ് ഓഫീസര്‍ വിമല്‍കുമാര്‍, അഭയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി തെക്കേക്കര മേഖലാ കണ്‍വീനര്‍ കെ.രാജേഷ്, എന്നിവര്‍ പങ്കെടുത്തു. തഴക്കരയില്‍ മരണമടഞ്ഞ പോറ്റിമഠത്തില്‍ ദിലീപിനുള്ള ധനഹായം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലാസോമന്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."