കരിപ്പൂരില്‍ യുവതിയില്‍നിന്ന് രണ്ടര കിലോ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: ദുബൈയില്‍ നിന്നെത്തിയ യുവതി കാലില്‍ മിശ്രിത രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 2.461 കിലോ ഗ്രാം സ്വര്‍ണം ഡി.ആര്.ഐ സംഘം പിടികൂടി. വയനാട് സ്വദേശിനിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഇന്നലെ രാവിലെ 10.30നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ വയനാട് സ്വദേശി നിഖില ചന്ദ്ര(27)യില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്.ഐ സംഘം ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
കാലില്‍ മിശ്രിത രൂപത്തില്‍ കെട്ടിവച്ച നിലയിലായിരുന്നു സ്വര്‍ണം. 3220 ഗ്രാം മിശ്രിതമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഇതില്‍ നിന്നാണ് 2461 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 79,64,247 ലക്ഷം രൂപ വില ലഭിക്കും.
യുവതി സ്വര്‍ണം കടത്തുന്ന സംഘത്തിന്റെ കാരിയറാണെന്ന് ഡി.ആര്.ഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ബോധ്യമായിട്ടുണ്ട്.30,000 രൂപ പ്രതിഫലത്തിനാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ തയാറായത്. ദുബൈയില്‍ ജോലി അന്വേഷണത്തിനിടയിലാണ് കള്ളക്കടത്ത് കാരിയറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."