HOME
DETAILS
MAL
ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ എന്‍.ഐ.എ കസ്റ്റഡിയില്‍
backup
September 22 2020 | 00:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബംഗളൂരു സ്ഫോടന കേസിലെ പ്രതി ഉള്‍പ്പെടെ രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഗുല്‍നവാസ്, കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബ് എന്നിവരാണ് വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. ഗുല്‍നവാസ് ഡല്‍ഹി ഹവാല കേസിലെ പ്രതിയും ഷുഹൈബ് ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയുമാണ്.
ഇന്നലെ വൈകിട്ട് 6.15 ന് റിയാദില്‍ നിന്നുവന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് ഇവര്‍ എത്തിയത്. ഇവര്‍ക്കെതിരേ നേരത്തെ ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരുവരും സഊദിയിലായിരുന്നു. ഇവര്‍ എത്തുന്ന വിവരം അറിഞ്ഞ് വൈകിട്ട് ആറോടെ എന്‍.ഐ.എ സംഘം വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. എന്‍.ഐ.എയും റോയും മൂന്ന് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബംഗളൂരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."