HOME
DETAILS

കാവാലത്തിന് സാന്ത്വനമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

  
backup
September 04 2018 | 03:09 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af

കുട്ടനാട് : കാവാലം പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കി. ശുചീകരണത്തിനൊപ്പം കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നക്കള്‍ക്ക് പരിഹാരം കാണാനും ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിന് കഴിഞ്ഞു.കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം വലിയ നിരയാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്.
പ്രളയം വിഴുങ്ങിയ കാവാലത്ത് എ.ഐ.സി.സി. വര്‍ക്കിങ് കമ്മിറ്റി അംഗം ഉമ്മന്‍ ചാണ്ടി രാവിലെ തന്നെയെത്തി. പിന്നെ അവിടെ കാത്ത് നിന്ന് നേതാക്കളോടും പ്രവര്‍ത്തകരോടും ചെറിയ ചില കൂടിയാലോചനകള്‍. പിന്നാലെ കാവാലം ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പോയി. സര്‍ക്കാര്‍ സഹായത്തിനൊപ്പം ബാങ്ക് വായ്പ കൂടി ലഭിച്ചാലേ കച്ചവടം പഴയപടിയാക്കാന്‍ കഴിയുകയുള്ളു വെന്ന വ്യാപാരികളുടെ സങ്കടം നിറഞ്ഞ വാക്കുകള്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടു .പിന്നെ നിങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന ഉറപ്പും.സമീപത്തെ എല്‍.പി.സ്‌കൂളിലേക്കായിരുന്നു പിന്നീടത്തെ യാത്ര.
പ്രളയത്തില്‍ മലിനജലം നിറഞ്ഞ സ്‌കൂളിലെ കിണര്‍ വൃത്തിയാക്കുന്നതിനും തകര്‍ന്ന മേട്ടര്‍ ശരിയാക്കുന്നതിനായിരുന്നു പിന്നീടുള്ള ശ്രമം.അടുത്ത സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ പരാതിയുമായി വീട്ടമ്മമാര്‍ ഉമ്മന്‍ ചാണ്ടിയെ വളഞ്ഞു. വീട്ടമ്മമാര്‍ ഉന്നയിച്ച ഏറ്റവും വലിയ പരാതി കുടിവെള്ളം കിട്ടാനില്ല എന്നതായിരുന്നു. അതിന് അപ്പോള്‍ തന്നെ താല്‍ക്കാലിക പരിഹാരം കണ്ടു.ഉടന്‍ തന്നെ വെള്ളമെത്തിച്ച് നല്‍കി. പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പതിനായിരം രൂപ ലഭിച്ചില്ലെന്നും പലരും പരാതി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധപ്പെടുത്തി അടിയന്തിരമായി പരിഹാരം കാണുമെന്ന ഉറപ്പും ഉമ്മന്‍ ചാണ്ടി അവര്‍ക്ക് നല്‍കി.പഞ്ചായത്തിലെ ഉള്‍മേഖലകളിലടക്കം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
പ്രളയം തകര്‍ത്ത വീടുകളും പ്രദേശങ്ങളുമൊക്കെ താണ്ടി പിന്നെയും യാത്ര തുടര്‍ന്നു. ഇതിനിടയില്‍ മുന്നിലെത്തിയ പരാതികള്‍ മിക്കതും ടെലഫോണിലൂടെയും ഒപ്പമുള്ള നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയും അപ്പോള്‍ തന്നെ പരിഹാരം കണ്ടു. മഹാദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ഇപ്പോഴും മുക്തി നേടാത്ത കാവാലത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്ന് കൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും മടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago