HOME
DETAILS
MAL
അഭിഭാഷകരുടെ സംഘടിത അക്രമം; അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്
backup
July 22 2016 | 22:07 PM
കൊല്ലം: സംസ്ഥാനത്തുടനീളം ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിവരുന്ന സംഘടിത അക്രമവും നിയമവിരുദ്ധനടപടികളും അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെടണമെന്നു കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ സംസ്ഥാന ചെയര്‍മാന്‍ കല്ലടദാസ് ആവശ്യപ്പെട്ടു. ഒരു ഭരണാധിപന്റെ അറിവില്ലായ്മയുടേയും അജ്ഞതയുടേയും മകുടോദാഹരണമാണു ഏറ്റവും ഒടുവില്‍ കേരളത്തില്‍ സംഭവിച്ച മാധ്യമപ്രവര്‍ത്തകരുടെ നേരേയുള്ള അതിക്രമത്തില്‍ മുഖ്യമന്ത്രിയുടെ നിഷ്‌ക്രിയത്വം.
അഭിഭാഷക സമൂഹത്തിനു ആകമാനം അപമാനിക്കുന്ന അസാന്‍മാര്‍ഗികളായ ഒരു വിഭാഗം അഭിഭാഷകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു വിചാരണയ്ക്കു വിധേയരാക്കണമെന്നും കോടതികളിലെ അഭിഭാഷകരുടെ നിയമവിരുദ്ധമായ പണിമുടക്ക് സുപ്രിംകോടതി ഉത്തരവിനു വിരുദ്ധവുമാണെന്നും കല്ലടദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."