രാജീവ് ഗാന്ധിക്കെതിരായ ആക്ഷേപം: മോദിയെ തിരുത്തി ബി.ജെ.പി നേതാവ്
മൈസൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ തുടര്‍ച്ചയായ ആക്ഷേപങ്ങള്‍ നടത്തിവരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ബി.ജെ.പിയില്‍ നിന്ന് തന്നെ തിരുത്ത്. നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ രാജീവ് ഗാന്ധിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് വിശ്വസിക്കില്ലെന്നും കര്‍ണാടക ബി.ജെ.പി നേതാവ് ശ്രീനിവാസ പ്രസാദ് പറഞ്ഞു.
'രാജീവ് ഗാന്ധി അഴിമതിയാരോപണം നേരിട്ടല്ല മരിച്ചത്. അങ്ങനെ ആരോപണം ഉന്നയിച്ചാല്‍ അത് ആരും വിശ്വസിക്കില്ല. ഞാനും അങ്ങനെ വിശ്വസിക്കുന്നില്ല. രാജീവ് ഗാന്ധിക്കെതിരെ സംസാരിക്കേണ്ട ആവശ്യം മോദിക്കില്ലായിരുന്നു. ചെറിയപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള നേതാക്കള്‍ രാജീവ് ഗാന്ധിയെ കുറിച്ച് നല്ലതു മാത്രമേ പറഞ്ഞിട്ടുള്ളൂ- ശ്രീനിവാസ പ്രസാദ് പറഞ്ഞു. ചാമരാജ് നഗറിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ ശ്രീനിവാസ പ്രസാദ് മൈസൂരില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."