HOME
DETAILS
MAL
യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; രണ്ടു പേര് കീഴടങ്ങി
backup
July 22 2016 | 22:07 PM
കരുനാഗപ്പള്ളി: ഓച്ചിറ അഴീക്കല്‍ ബീച്ചിന് സമീപം പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് കീഴടങ്ങി. വരവിള പുളിമൂട്ടില്‍ സന്ദീപ് (24), അഴീക്കല്‍ തറയില്‍ വീട്ടില്‍ ചന്തു പി. ആനന്ദ് (22) എന്നിവരാണ് ഓച്ചിറ പൊലിസ് സ്റ്റേഷന് എസ്.ഐ.വിനോദ് ചന്ദ്രന്റെ മുന്‍പാകെ കീഴടങ്ങിയത്.
ഇവരെ കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ ആറു പേര് പൊലിസ് പിടിയിലായി. ശ്രായിക്കാട് പ്രജിലാണ് വെട്ടേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന് പ്രവീണും ഇവരോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും അക്രമത്തില്‍ പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."