എലിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസംഘത്തെ നിയോഗിക്കണം
കോഴിക്കോട്: വിവിധ ജില്ലകളിലായി നാല്‍പതിലധികം പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രോഗികളുടെ വിദഗ്ധ ചികിത്സയ്ക്കുമായി കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഹെല്‍ത്ത് കമ്മിറ്റി അംഗമെന്ന നിലയില്‍ എം.കെ രാഘവന്‍ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദക്ക് കത്തയച്ചു.
നിലവില്‍ കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് എട്ടുപേര്‍ മരിച്ചിട്ടുണ്ട്. പ്രളയശേഷം ഓഗസ്റ്റ് 20 മുതല്‍ സംസ്ഥാനത്തു 35 മരണങ്ങളാണ് എലിപ്പനി മൂലം സംഭവിച്ചത്. അടിയന്തരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗബാധിതര്‍ക്ക് വിദഗ്ധ സൗജന്യ ചികിത്സയും ലഭ്യമാക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ ജനങ്ങളുടെ ആശങ്കകളകറ്റാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കണമെന്നും രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."