എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ആസ്ഥാന ഉദ്ഘാടനം: ജില്ലാ വിളംബര റാലി വിജയിപ്പിക്കും
പുത്തനത്താണി: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ആസ്ഥാന ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുത്തനത്താണി ടൗണില്‍ വെച്ച് നടത്തുന്ന വിഖായ റാലി വിജയിപ്പിക്കാന്‍ ജില്ലാ സമിതി തീരുമാനിച്ചു. യോഗം ഷാഫിമാസ്റ്റര്‍ ആട്ടീരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഷാക്കിറുദ്ധീന്‍ തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. ജബ്ബാര്‍ പൂക്കാട്ടിരി, ബഷീര്‍ മുത്തൂര്‍, നവാസ് കാളിയാട്ടമുക്ക്, താജുദ്ധീന്‍ യൂനിവേഴ്‌സിറ്റി, ഇസ്മായില്‍ ചങ്കുവെട്ടി, ഹസൈനാര്‍ വൈലത്തൂര്‍, സിദ്ധീഖ് അലി ചാപ്പനങ്ങാടി സംസാരിച്ചു.
നിളയോരം പാര്‍ക്ക് പുനരുദ്ധാരണം: ടൂറിസം വകുപ്പ് മൂന്ന് കോടി അനുവദിച്ചു
കോട്ടക്കല്‍: കുറ്റിപ്പുറം ടൗണിനോട് ചേര്‍ന്ന് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിളയോരം പാര്‍ക്കിന്റെ പുനരുദ്ധാരണത്തിന് മൂന്ന് കോടി രൂപ അനുവദിച്ച് ഉത്തരവായി. ടൂറിസം (എ) വകുപ്പ് സ.ഉ (സാധാ) നം.4032018 ഉത്തരവ് പ്രകാരമാണ് ഫണ്ടനുവദിച്ചത്. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് ഫണ്ടനുവദിച്ചത്.
പദ്ധതി നിര്‍വഹണ ഏജന്‍സി ടൂറിസം വകുപ്പായിരിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കി നല്‍കിയ പ്രൊപ്പോസല്‍ വിശദമായി പരിശോധിച്ചാണ് ടൂറിസം വകുപ്പ് മൂന്ന് കോടി അനുവദിച്ചത്.
തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."