HOME
DETAILS

കുഴല്‍പ്പണ ഇടപാടുകാരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന ആറംഗ സംഘം വടകരയില്‍ അറസ്റ്റിലായി

  
backup
May 10, 2019 | 8:36 PM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%86%e0%b4%95

 

വടകര: കുഴല്‍പ്പണ ഇടപാടുകാരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന ആറംഗ സംഘം വടകരയില്‍ അറസ്റ്റിലായി. വടകര വില്യാപ്പള്ളി താഴെ ചാലില്‍ റഷീദ്(37), ധര്‍മ്മടം സ്വദേശികളായ പാലയാട് കൃഷ്ണരാധയില്‍ സജീവന്‍(45), പാലയാട് ലബ്‌നാ നിവാസില്‍ ലെനീഷ്(36), വാഴയില്‍ ഷിജിന്‍ എന്ന കുട്ടു(29), പാലയാട് ശ്രീ പദത്തില്‍ ഷാംജിത്ത് എന്ന ജിമ്മന്‍(34), തലശ്ശേരി ചക്കരക്കല്‍ ഏച്ചൂര്‍ ചാലില്‍ അശ്വന്ത്(24) എന്നിവരെയാണ് വടകര സി.ഐ എം.എം അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം നാടകീയമായി പിടികൂടിയത്. വില്യാപ്പള്ളിയില്‍ ബൈക്ക് യാത്രക്കാരനെ പ്രതികള്‍ സഞ്ചരിച്ച കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടയില്‍ പൊലിസിനെ കണ്ട ഇവര്‍ കാറുമായി കടന്നു കളയുകയായിരുന്നു.
വടകര ടൗണില്‍ ഇവരുടെ മാരുതി സ്വിഫ്റ്റ് കാറിന് പൊലിസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. ഇതിനിടയില്‍ റൂറല്‍ ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും വിവരം കൈമാറി. ഇതേ തുടര്‍ന്ന് കാര്‍ പിടികൂടാന്‍ പയ്യോളി, മേപ്പയ്യൂര്‍, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിലും പൊലിസ് സന്നാഹം ഒരുക്കിയിരുന്നു. വടകര സി.ഐ യുടെ സ്‌ക്വാഡ് ഒരു മണിക്കൂറോളം ഇവരെ പിന്തുടര്‍ന്നെങ്കിലും നൂറു കിലോ മീറ്റര്‍ വേഗതയിലാണ് ഇവര്‍ വാഹനം ഓടിച്ചത്. ഇതിനിടയില്‍ മേപ്പയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവണ്ണൂരില്‍ ഒരു വീടിന്റെ മതിലില്‍ കാര്‍ ഇടിച്ചതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്താല്‍ പൊലിസ് ആറു പേരെയും പിടികൂടി. കാറില്‍ പതിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ ഒരു ഓട്ടോറിക്ഷയുടേതായിരുന്നു.
വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണിലടിക്കുന്ന സ്‌പ്രേ, നാലു മുഖംമൂടികള്‍, കത്തി, ഇടിക്കട്ട എന്നിവയും വാഹനത്തിന്റെ യഥാര്‍ഥ നമ്പര്‍ പ്ലേറ്റും കണ്ടെടുത്തു. കുഴല്‍പ്പണക്കാരെ കൊള്ളയടിക്കുന്നതിനാല്‍ പരാതി ഉണ്ടാകാറില്ലെന്ന് ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു. . വടകര,വില്യാപ്പള്ളി ഭാഗങ്ങളില്‍ കുഴല്‍പ്പണം വിതരണം ചെയ്യുന്നവരുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് സംഘത്തെ വിവരങ്ങള്‍ അറിയിക്കുന്നത് റഷീദാണ്. ഇയാള്‍ 11 വര്‍ഷം കുഴല്‍പ്പണ വിതരണക്കാരനായിരുന്നു. പിന്നീടാണ് കുഴല്‍പ്പണക്കാരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തില്‍ എത്തിയത്.
2017 ല്‍ കര്‍ണാടകത്തിലെ കുട്ട പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 85 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയാണ് റഷീദ്. മറ്റു നാലു പ്രതികള്‍ തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചു പറി, അബ്കാരി കേസ്, ബൈക്ക് കത്തിച്ച കേസ് എന്നിവയില്‍ പ്രതികളാണ്. ബി.ജെ.പി യുടെ സജീവ പ്രവര്‍ത്തകരായ ഇവര്‍ക്കെതിരേ രാഷ്ട്രീയ കേസുകളാണ് കൂടുതലായുള്ളത്. സജീവന്‍ എട്ട് മാസം മുന്‍പ് ധര്‍മ്മടം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കളവ് കേസിലെ പ്രതിയായി 30 ദിവസം ജയിലിലായിരുന്നു.
രണ്ട് മാസത്തിനിടയില്‍ എട്ട് തവണ വടകര മേഖലയില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പൊലിസ് പറഞ്ഞു. കൂത്തുപറമ്പിലെ സി.പി.എം പ്രവര്‍ത്തകന്‍ മോഹനനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ലെനീഷ്. ഓട്ടോ ഡ്രൈവറായ ഷിജിന്‍ കുട്ട പണം തട്ടിപ്പില്‍ ആറു മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അടിപിടി കേസിലും പ്രതിയാണ്. ബി.ടെക് ബിരുദധാരിയായ അശ്വന്ത് സംഘത്തിന്റെ ഡ്രൈവര്‍ കൂടിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  7 days ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  7 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  7 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  8 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  8 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  8 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  8 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  8 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  8 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  8 days ago