HOME
DETAILS
MAL
സഊദിയില്‍ ലക്ഷത്തിലേറെ വര്‍ഷം പഴക്കമുള്ള കാല്പാടുകള്
backup
September 23 2020 | 03:09 AM
ദുബൈ: സഊദിയില്‍ 1,20,000 വര്‍ഷം പഴക്കമുള്ള നൂറുകണക്കിന് ഫോസില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. സയന്‍സ് അഡ്വാന്‍സസ് മാഗസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
സഊദിയിലെ നഫുഡ് മരുഭൂമിയിലെ ഒരു പുരാതന തടാകത്തിന്റെ അവശേഷിപ്പുകളില്‍ നടത്തിയ പഠനത്തില്‍ നൂറുകണക്കിന് ഫോസിലൈസ്ഡ് കാല്‍പ്പാടുകളാണ് കണ്ടെത്തിയത്. ഇതില്‍ ആനകളുടെയും ഒട്ടകങ്ങളുടെയും കുതിരകളുടെയും കാല്‍പ്പാടുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഏഴ് കാല്‍പ്പാടുകള്‍ ഹോമോസാപ്പിയന്സിന്റേതാണെന്നാണ് അനുമാനം. സ്ഥിരീകരിക്കപ്പെട്ടാല്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യസാന്നിധ്യത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നതാവും പുതിയ കണ്ടുപിടുത്തം.
പ്രദേശത്ത് വെള്ളം കുറഞ്ഞതിന്റെ ഫലമായാണ് തടാകത്തിനു ചുറ്റും മൃഗങ്ങള്‍ തടിച്ചുകൂടിയതെന്നും മനുഷ്യരും വെള്ളത്തിനായി ഇങ്ങോട്ടേക്ക് വന്നിട്ടുണ്ടാമെന്നും കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."