HOME
DETAILS
MAL
മഴയൊഴിഞ്ഞു, കടലടങ്ങി; മാലിന്യം നിറഞ്ഞ് തീരം
backup
September 04 2018 | 08:09 AM
കൈപ്പമംഗലം: പ്രളയക്കെടുതി കഴിഞ്ഞ് കടല്‍ ശാന്തമായപ്പോള്‍ തീരം നിറയെ മാലിന്യങ്ങള്‍. പ്രളയത്തില്‍ ഒഴുകിയെത്തിയ പുല്ലുകളും കുളവാഴ അടക്കമുള്ള ജൈവ മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ് കൂരിക്കുഴി ബീച്ച്. തീരത്തേക്ക് ഇറങ്ങുന്ന മണല്‍തിട്ട മുഴുവന്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൊണ്ടും വലിയ മരത്തടികള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.
എന്നാല്‍ ദിനവും നിരവധിയാളുകള്‍ സന്ദര്‍ശകരായെത്തുന്ന ഇവിടെ യാതൊരു തരത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."