നിരവധി കേസുകളിലെ പ്രതി കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍
പെരുമ്പാവൂര്‍: സ്പിരിറ്റ് കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ വലിയകുളം സ്വദേശി കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍. വെങ്ങോല വലിയകുളം ചായാട്ടു വീട്ടില്‍ സോമന്റെ മകന് ഉണ്ണികുട്ട(34)ന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണ് കര്‍ണാടകയിലെ ഉപ്പനങ്ങാടി സ്റ്റേഷന് പരിധിയിലെ പുഴയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ഉണ്ണി പെരുമ്പാവൂരില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പോകുമ്പോള്‍ കൂടെ പെരുമ്പാവൂര്‍ സ്വദേശികളുള്‍പ്പെടെയുള്ള സുഹൃത്തുക്കളുമുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
മൃതദേഹത്തില്‍ നിന്നും കിട്ടിയ ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് കൊല ചെയ്യപ്പെട്ടത് ഉണ്ണിയാണെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് കര്‍ണാടക പൊലിസ് തിങ്കളാഴ്ച രാത്രി പെരുമ്പാവൂര്‍ പൊലിസിനെ വിവരം അറിയിച്ചു. ദേഹത്ത് വെട്ടേറ്റതും മര്ദിച്ചതുമായ പാടുകളുണ്ടെങ്കിലും വെടിവച്ച ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും സുഹൃത്തുക്കളും കര്‍ണാടകയിലേക്ക് തിരിച്ചു. കൊല ചെയ്യപ്പെട്ട ഉണ്ണിക്കുട്ടന്റെ പേരില്‍ അടിപിടി ഉള്‍പ്പെടെ പെരുമ്പാവൂര്‍ പൊലിസ് സ്റ്റേഷനില്‍ അഞ്ചോളം കേസുകളും, സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ എക്സൈസില്‍ ഒരു കേസും നിലവിലുണ്ട്. ഉഷയാണ് ഉണ്ണിക്കുട്ടന്റെ അമ്മ. ഭാര്യ: പ്രിയ. മക്കള്‍: ശിവപ്രിയ, വിഷ്ണുപ്രിയ (സെന്റ് മേരീസ് ഹൈസ്കൂള്‍ തുരുത്തിപ്പിള്ളി വിദ്യാര്‍ഥിനികള്‍), ഗൗരി നന്ദ (സെന്റ് മേരീസ് യു.പി വിദ്യാര്‍ഥിനി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."