നാടകീയം വിന്‍ഡീസ്
ബാര്‍ബഡോസ്: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാടകീയ വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. 106 റണ്‍സിനാണ് വിന്‍ഡീസ് വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാക്കാനും വിന്‍ഡീസിനായി.
സ്കോര്‍: വെസ്റ്റിന്‍ഡീസ്- ഒന്നാം ഇന്നിങ്സ് 312, രണ്ടാം ഇന്നിങ്സ് 268. പാകിസ്താന്- ഒന്നാം ഇന്നിങ്സ് 393, രണ്ടാം ഇന്നിങ്സ് 81.
187 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്റെ രണ്ടാം ഇന്നിങ്സിലെ പോരാട്ടം വെറും 81 റണ്‍സില്‍ അവാസനിപ്പിച്ചാണ് വിന്‍ഡീസ് വിജയിച്ചത്. 11 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ഷാനോണ്‍ ഗബ്രിയേലിന്റെ ബൗളിങാണ് പാകിസ്താനെ തകര്‍ത്തത്. നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഗബ്രിയേല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തില്‍ മൊത്തം ഒന്‍പത് വിക്കറ്റുകള്‍ പിഴുത് കളിയിലെ കേമനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."