പ്രതിഷേധ കൂട്ടായ്മയും പ്രാര്‍ഥനാ സംഗമവും നടത്തി
പെരിന്തല്‍മണ്ണ: കുറ്റ്യാടിയിലെ വേളത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്ത്തകന് നസീറുദ്ദീന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആലിപ്പറമ്പ് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതിഷേധ കൂട്ടായ്മയും പ്രാര്‍ഥനാ സംഗമവും നടത്തി.
ആലിപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റണ്ട് ഒ.കെ.എം മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റണ്ട് മുബാറക്ക് മലയില്‍ അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി.
ആനമങ്ങാട് അബ്ദുറഹ്മാന് മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ശീലത്ത് വീരാന്‍ കുട്ടി, എസ്.അമീന്, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റണ്ട് സലാം മണലായ, റഹീം ആലിപ്പറമ്പ്, ജംഷീര്‍ മുള്ളത്ത്, എം.പി സ്വലാഹുദ്ദീന്‍ സംസാരിച്ചു. എം.എസ്.എഫ് ഭാരവാഹികളായ റംഷാദ് തെക്കേപ്പുറം, പി.ടി അബു സുഫിയാന്, അമീന് പള്ളിപ്പടി, നബീല്‍ വട്ടപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."