HOME
DETAILS
MAL
തന്റെ കൈകള്‍ ശുദ്ധം; തകരാര്‍ കരാറുകാരന് പരിഹരിക്കണം: വി.കെ ഇബ്രാഹിംകുഞ്ഞ്
backup
September 24 2020 | 03:09 AM
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും നിര്‍മാണത്തില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ കരാറുകാരന് തന്നെ പരിഹരിക്കണമെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തകരാറുണ്ടെങ്കില്‍ പരിഹരിക്കാന്‍ ഡിഫെക്ട് ലയബിലിറ്റി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്.
അതുപ്രകാരം നിര്‍മാണം കഴിഞ്ഞു മൂന്നു വര്‍ഷത്തിനുള്ളില്‍ തകരാര്‍ ഉണ്ടായാല്‍ അതു സ്വന്തം നിലയ്ക്ക് കരാറുകാരനാണ് പരിഹരിക്കേണ്ടത്. അല്ലെങ്കില്‍ സര്‍ക്കാരിന് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പിക്കാവുന്നതുമാണ്.
ഇതില്‍ സര്‍ക്കാരിന് നഷ്ടം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാര്‍ സംഭവിക്കാറുണ്ട്. എന്നാല്‍ പാലത്തിന്റെ പേരില്‍ കുറച്ചുനാളായി നടന്നുകൊണ്ടിരിക്കുന്നത് തന്നെ കുരുക്കാനുള്ള ശ്രമമാണ്.
പാലം പൊളിക്കാനുള്ള സുപ്രിം കോടതി വിധിപ്പകര്‍പ്പ് ഇതുവരെ കണ്ടിട്ടില്ല. വിധി വന്നതിനുപുറകേ ഒരു വിവാദമുണ്ടാക്കാന്‍ താല്പര്യമില്ല. വിധി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."