HOME
DETAILS
MAL
സി.എസ്.ആര് ഫണ്ട് തിരിമറി: കിറ്റ്കോ മുന്‍ എം.ഡിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
backup
September 24 2020 | 11:09 AM
കൊച്ചി: കിറ്റ്കോ സി.എസ്.ആര് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുന്‍ എം.ഡി സിറിയക് ഡേവിസ് അടക്കമുള്ളവരുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ്. 55 ലക്ഷം രൂപയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് നടപടി. കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വൈറ്റിലക്ക് സമീപമുള്ള സിറിയക് ഡേവിസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. മൂന്ന് ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."