ഔദ്യോഗിക യാത്രകളില്‍ പിഎസ്സി ചെയര്‍മാന്റെ ഭാര്യയുടെ യാത്രാചിലവ്കൂടി വഹിക്കണം: പൊതുഭരണ വകുപ്പിന് പിഎസ്സിയുടെ കത്ത്
തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ പിഎസ്സി ചെയര്‍മാന്റെ ഭാര്യയുടെ യാത്രാചിലവ്കൂടി സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പിഎസ്സിയുടെ കത്ത്. സംസ്ഥാന പൊതു ഭരണ വകുപ്പിനാണ് കത്തയച്ചത്. കത്തിന്മേല് വകുപ്പ് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല.
ഔദ്യോഗിക യാത്രകളില്‍ പിഎസ് സി ചെയര്‍മാനൊപ്പം ഭാര്യക്കും ക്ഷണം ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ചെയര്‍മാനൊപ്പം പത്നിയും പങ്കെടുക്കുന്ന യാത്രകളില്‍ ഇരുവരുടെയും ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു കീഴ് വഴക്കം നിലവിലുള്ളതായും പിഎസ്സിയുടെ കത്തില്‍ പറയുന്നു. കേരളത്തില്‍ ഇക്കാര്യത്തില്‍ ഉത്തരവൊന്നും നിലവിലില്ല. ഇക്കാരണത്താല്‍ ഓരോ തവണയും ചെയര്‍മാന്റെ ഭാര്യയുടെ യാത്രാ ചിലവ് അനുവദിച്ച് കിട്ടാന്‍ പ്രത്യേക അനുമതി നേടുകയാണ് നിലവില്‍ ചെയ്യാറുള്ളതെന്നും കത്തില്‍ പറയുന്നു.
കത്ത് സാമ്പത്തിക വകുപ്പിനു കൈമാറിയശേഷം മാത്രമാണ് അന്തിമ തീരുമാനമുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."