മുംബൈ പൂരം
ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒരു റണ്‍സ് ജയം. വലിയ പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഷെയ്ന്‍ വാട്‌സണ്‍ വിജയത്തോളം അടുപ്പിച്ചുവെങ്കിലും അവസാനം കൈവിടുകയായിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം കിരീടമെന്ന മോഹം തല്‍ക്കാലത്തേക്ക് പൊലിഞ്ഞു. ചെന്നൈ ബൗളിങ്ങിന് മുന്നില്‍ കുടുങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസിനു ശേഷം ബാറ്റിങ്ങിനയച്ച മുംബൈയെ മികച്ച ബൗളിങ്ങിലൂടെയാണ് സി.എസ്.കെ വരിഞ്ഞുകെട്ടിയത്.
നിശ്ചിത ഓവറില്‍ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മുംബൈ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ചുറി തികച്ചില്ല. പുറത്താവാതെ 41 റണ്‍സെടുത്ത കിറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 25 പന്തില്‍ മൂന്നുവീതം ബൗണ്ട@റികളും സിക്‌സറും പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സിലുണ്ട@ായിരുന്നു. സ്‌കോര്‍ കുറവായിരുന്ന മുംബൈക്ക് സഹായകമായത് പൊള്ളാര്‍ഡിന്റെ ബാറ്റിങ്ങായിരുന്നു. ക്വിന്റണ്‍ ഡികോക്ക് (29), ഇഷാന്‍ കിഷന്‍ (23), ഹര്‍ദിക് പാണ്ഡ്യ (16), രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15) എന്നിവരാണ് രണ്ട@ക്കം തികച്ച മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റെടുത്ത പേസര്‍ ദീപക് ചഹറാണ് ചെന്നൈ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 26 റണ്‍സിനു മൂന്നു പേരെ ചഹര്‍ പുറത്താക്കി. ശര്‍ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ര@ണ്ടു വിക്കറ്റ് വീതമെടുത്തു.
രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ തകര്‍ത്തുവിട്ട അതേ ടീമിനെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ മുംബൈ ടീമില്‍ ഒരു മാറ്റവുമായിട്ടായിരുന്നു ഇറങ്ങിയത്. ഒന്നാം ക്വാളിഫയറില്‍ ചെന്നൈയെ തകര്‍ത്തുവിട്ട ടീമിലുണ്ട@ായിരുന്ന ജയന്ത് യാദവിനു പകരം ന്യൂസിലന്‍ഡ് താരം മിച്ചെല്‍ മക്ലെനാഗന്‍ മുംബൈയുടെ പ്ലെയിങ് ഇലവനിലെത്തിയതായിരുന്നു മാറ്റം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതുക്കെയായിരുന്നു തുടങ്ങിയത്. ഷെയ്ന്‍ വാട്‌സണും ഡുപ്ലസിസും ശ്രദ്ധയോടെയാണ് തുടങ്ങിയത്. നാലാം ഓവറില്‍ ചെന്നൈയുടെ ആദ്യ വിക്കറ്റ് വീണു. 13 പന്തില്‍ 26 റണ്‍സുമായി ഡുപ്ലസിസ് കൂടാരം കയറി.
പിന്നീട് സുരേഷ് റെയ്‌ന കളത്തിലെത്തിയെങ്കിലും അധികം പിടിച്ച് നില്‍ക്കാനായില്ല. 14 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി റെയ്‌നയും മടങ്ങി. പിന്നീടെത്തിയ അമ്പാട്ടി റായുഡുവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. 4 പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമായിരുന്നു റായുഡുവിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീടെത്തിയ നായകന്‍ ധോണിക്കും കാര്യമായ നേട്ടങ്ങളൊന്നും നേടാനായില്ല. എട്ട് പന്തില്‍ രണ്ട് റണ്‍സുമായി ധോണിയും മടങ്ങി. ഇതോടെ ചെന്നൈയുടെ വിജയസാധ്യത അവസാനിച്ചു. എന്നാല്‍ പിന്നീട് ഷെയ്ന്‍ വാട്‌സണ്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചെന്നൈയെ വീണ്ടും വിജയത്തോടടുപ്പിച്ചു. 59 പന്തില്‍ നിന്ന് ഷെയ്ന്‍ വാട്‌സണ്‍ 80 റണ്‍സുമായി തിളങ്ങി നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."